തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കാൻ നിർദ്ദേശിച്ചത് കോൺഗ്രസ് സർക്കാരിന്റെ കാലത്തെന്ന് മുഖ്യമന്ത്രി ; ഡിറ്റൻഷൻ മാനുവൽ ലഭിച്ചത് കഴിഞ്ഞവർഷം ജനുവരിയിൽ; നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി :

തിരുവനന്തപുരം : തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ മോദി സർക്കാർ നിർദ്ദേശം നൽകിയെന്ന വ്യാജപ്രചാരണം പൊളിയുന്നു. തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കാൻ നിർദ്ദേശിച്ചത് കോൺഗ്രസ് സർക്കാരിന്റെ കാലത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് 2012 ഓഗസ്റ്റിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചതെന്ന് എ.പി അനിൽ കുമാർ, സണ്ണി ജോസഫ് , ഷാഫി പറമ്പിൽ , അനൂപ് ജേക്കബ്ബ് എന്നിവരുടെ ചോദ്യത്തിനു മറുപടിയായി സഭയിൽ വ്യക്തമാക്കി.

രാജ്യത്ത് അനധികൃതമായി പ്രവേശിക്കുകയോ , അനുവദിച്ച കാലാവധിക്ക് ശേഷം തുടരുകയോ ചെയ്യുന്ന വിദേശികളേയും , ശിക്ഷ കാലാവധിക്ക് ശേഷം സ്വദേശത്തേക്ക് മടങ്ങാനുള്ള നടപടി കാത്തിരിക്കുന്നവരേയും അവർ രാജ്യം വിടുന്നതു വരെ പാർപ്പിക്കുന്നതിനുള്ള തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടതാണെന്നായിരുന്നു നിർദ്ദേശം. ഇതിന്റെ മോഡൽ ഡിറ്റൻഷൻ സെന്റർ മാനുവൽ കഴിഞ്ഞ ജനുവരിയിൽ തന്നെ ലഭിച്ചിരുന്നതായും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

വൈദ്യുതി, കുടിവെള്ളം , ശുചിത്വം കിടക്കകളോട് കൂടിയ അക്കോമഡേഷൻ , മെഡിക്കൽ സൗകര്യം , എൽ.പി.ജി കണക്ഷനോട് കൂടിയ അടുക്കള , മതിയായ ടോയ്‌ലറ്റുകൾ , ബാത്‌റൂമുകൾ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്ന് മാനുവലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതായും മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. അതേ സമയം കേന്ദ്രനിർദ്ദേശത്തിന് മേൽ യാതൊരു നടപടിയുമെടുത്തില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയിലുണ്ട്.courtesy.. janam: