”തന്റെ മണ്ഡലത്തില്‍ 47 പെണ്‍കുട്ടികള്‍ ലൗജിഹാദിന് ഇരയായി; ഞാന്‍ പറയും ലൗ ജിഹാദുണ്ടെന്ന്. എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് പറയുന്നത്” പി.സി ജോര്‍ജ്:
പൂഞ്ഞാര്‍: ലൗ ജിഹാദ് വിഷയത്തില്‍ നിലപാടിൽ മാറ്റമില്ലെന്ന് തുറന്നടിച്ച് പി.സി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ മാത്രം 47 ഓളം പെണ്‍കുട്ടികള്‍ ജിഹാദിന് ഇരകളായെന്നും, ഈരാറ്റുപേട്ടയില്‍ മാത്രം കണക്കുനോക്കിയപ്പോള്‍ മനസ്സിലായതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളാണ്. ബാക്കി 35 ഉം ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണ്.
”ഒന്നരമാസം മുമ്പ് തിക്കോയില്‍ നിന്ന് പോയി ഒരു പെണ്‍കുട്ടി, പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കുട്ടിയാണ്. കൊന്തയുമായിട്ടാണ് മോട്ടോര്‍സൈക്കിളില്‍ കയറി പോയത്. ഇതു തുറന്നു പറയുന്നതിന്റെ പേരില്‍ ആരും വിഷമിച്ചിട്ടു കാര്യമില്ല. പെണ്‍കുട്ടികളെ എങ്ങനെ മുസ്ലിമാക്കുന്നു, പിന്നീട് എവിടെ കൊണ്ടുപോകുന്നു എന്നറിയില്ല. ലൗ ജിഹാദിന്റെ പേരില്‍ മുസ്ലിം സമുദായത്തെയല്ല കുറ്റപ്പെടുത്തുന്നത്. സമുദായത്തിലെ തീവ്രവാദികളെയാണ് ” പി.സി പറഞ്ഞു.
ഇനി എവിടെ ഇരുന്നും ബിസിനസ് വിവരങ്ങൾ അറിയാം.. നിയന്ത്രിക്കാം; I-BILLER CLOUD BASED BILLING APP.
”സുപ്രീംകോടതിയുടെ മുമ്പില്‍ ലൗ ജിഹാദ് എന്നൊരുവാക്കില്ല. അങ്ങനൊരു വാക്ക് ഡിക്ഷണറിയിലുണ്ടോ. നിയമവ്യവസ്ഥയില്‍ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ. സ്വാഭാവികമായും സുപ്രീംകോടതി ലൗ ജിഹാദ് ഇല്ലെന്ന് പറയും. പക്ഷേ ഞാന്‍ പറയും ലൗ ജിഹാദുണ്ടെന്ന്. എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് പറയുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.courtesy ..brave india