തബ്ലീഗ് സമ്മേളനം: കേസിൽ ‘സിബിഐ അന്വേഷണം ആവശ്യമില്ല’, ക്രൈം ബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍:
ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന് കാരണമായ ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തെ കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇതുസംബന്ധിച്ച് ഡല്‍ഹി ക്രൈം ബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും കേന്ദ്രം വ്യക്തമാക്കി.
ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ തള്ളികൊണ്ടും,സാമൂഹിക അകലം ലംഘിച്ചും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുയായികളോട് ആഹ്വാനം ചെയ്ത് തബ്ലീഗ് ജമാഅത്ത് തലവന്‍ മൗലാന മുഹമ്മദ് സഅദ് നടത്തിയ ഓഡിയോ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നുവെന്നും കേന്ദ്രം സുപ്രിം കോടതിയില്‍ വ്യക്തമാക്കി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിദേശ, ആഭ്യന്തര അതിഥികളെ അതത് സ്ഥലങ്ങളിലേക്ക് തിരിച്ചയക്കാന്‍ മാര്‍ച്ച് 21 ന് മുമ്പ് തന്നെ മര്‍കസ് അധികൃതരെ അറിയിച്ചെങ്കിലും ആരും ഗൗനിച്ചില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.