പാരീസ് ; ഇതാണ് ആ നയതന്ത്രം . പാകിസ്ഥാനെ അങ്ങോട്ട് മാറ്റി നിർത്തി തമാശകൾ പറഞ്ഞ് കൈയ്യടിച്ച് പൊട്ടിച്ചിരിക്കുന്ന മോദിയും ,ട്രമ്പും . ജി 7 ഉച്ചകോടിയ്ക്കായി ഫ്രാൻസിലെത്തിയപ്പോഴാണ് ഇരുവരും സൗഹൃദം പങ്ക് വച്ചത് .
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ കശ്മീർ വിഷയമായിരുന്നെങ്കിലും ഇക്കാര്യത്തിൽ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്ന് തന്നെ മോദി വ്യക്തമാക്കി . ഇന്ത്യയും പാകിസ്ഥാനും പരസ്പര ചർച്ചകളിലൂടെ വിഷയം പരിഹരിക്കണമെന്ന് ട്രമ്പും പ്രസ്താവിച്ചു .
തുടർന്നായിരുന്നു ഇരുവർക്കുമിടയിലെ സൗഹൃദ സംഭാഷണം . തനിക്ക് ഇന്ത്യയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയണമെന്നും , തന്റെ പ്രിയപ്പെട്ട സുഹൃത്തായ മോദിയുമായുള്ള ഈ കൂടിക്കാഴ്ച്ച വളരെ സന്തോഷം നൽകുന്നുവെന്നും ട്രമ്പ് പ്രസ്താവിച്ചു.(കടപ്പാട്:ജനം)