താലിബാനിസത്തിന് സമാനമായ കൊടുംകുറ്റമാണ് തബ് ലീഗ് ജമാ അത്ത് നേതാക്കള്‍ ചെയ്തിരിക്കുന്നതെന്ന് നഖ്‌വി:

താലിബാനിസത്തിന് സമാനമായ കൊടുംകുറ്റമാണ് തബ് ലീഗ് ജമാ അത്ത് നേതാക്കള്‍ ചെയ്തിരിക്കുന്നതെന്ന് നഖ്‌വി:

താലിബാനിസത്തിന് സമാനമായ കൊടുംകുറ്റമാണ് തബ് ലീഗ് ജമാ അത്ത് നേതാക്കള്‍ ചെയ്തിരിക്കുന്നതെന്ന് നഖ്‌വി:

ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയ തബ് ലീഗിനെതിരെ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ രൂക്ഷ വിമര്‍ശന വിമര്‍ശനം.താലിബാനിസത്തിന് സമാനമായ കൊടുംകുറ്റമാണ് തബ് ലീഗ് ജമാ അത്ത് നേതാക്കള്‍ ചെയ്തിരിക്കുന്നതെന്നും നഖ്‌വി . തബ് ലീഗിന്റെ മതസമ്മേളനത്തിനെതിരെ തുടര്‍ച്ചയായ നിര്‍ദ്ദേശവും മുന്നറിയിപ്പും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടും സമ്മേളനം നടത്തിയത് ആളുകളെ കൂട്ടക്കൊലക്കിരയാക്കുന്ന താലിബാനിസമാണെന്നാണ് നഖ്‌വി വിശേഷിപ്പിച്ചത്.രാജ്യം മുഴുവന്‍ ഒരു മഹാമാരിക്കെതിരെ പോരാടുമ്പോള്‍ ഒരുതരത്തിലും പൊറുക്കാനാകാത്ത തെറ്റും കടുത്ത ക്രിമിനല്‍ കുറ്റവുമാണ് ഇവർ ചെയ്തിരിക്കുന്നത് എന്ന് കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഒരാഴ്ച മുന്നേ ഡല്‍ഹി പോലീസ് മേധാവിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയുടെ വീഡിയോയില്‍ തബ് ലീഗ് നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം, അവരെവിടുന്നൊക്കെ വരുന്നു എന്നതിനെപ്പറ്റി വാസ്തവവിരുദ്ധമായ കണക്കുകളാണ് നല്‍കിയതെന്നും ദേശീയമാദ്ധ്യമങ്ങള്‍ചൂണ്ടിക്കാട്ടിയിട്ടുണ്ട് .പോലീസിന്റെ ഭാഗത്തുനിന്നും ഒരു കൃത്യവിലോപനമുണ്ടായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന വീഡിയോ ദൃശ്യവും പുറത്തുവന്നതോടെ മതനേതാക്കളുടെ തികഞ്ഞ ധാര്‍ഷ്ഠ്യമാണ് പുറത്തുവന്നിരിക്കുന്നത്. കൊറോണ പ്രശ്‌നം രൂക്ഷമായിട്ടും സമ്മേളനം പിരിച്ചുവിടാന്‍ തയ്യാറാകാതിരുന്നത് രാജ്യത്തെ നിയമത്തോട് കാണിച്ച അനാദരാവും വെല്ലുവിളിയുമാണെന്നും ഡല്‍ഹി പോലീസും വ്യക്തമാക്കി. ജനുവരി 1ന് ശേഷം തബ് ലീഗ് പരിപാടിക്കായി നിസാമുദ്ദീനിലേക്ക് എത്തിച്ചേര്‍ന്നത് 2100 വിദേശപൗരന്മാരാണെന്ന കാര്യവും തബ് ലീഗ് അധികൃതര്‍ മറച്ചുവച്ചതായും പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു.