തിരുവനന്ദപുരം:രണ്ട് ദിവസത്തെ സന്ദർശനത്തിനായ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും .നാഗർകോവിലിൽ നടക്കുന്ന പാർട്ടി യോഗത്തിനു ശേഷമാണ് കേരളത്തിലെത്തുക. തിരുവനന്തപുരം വഴി കൊച്ചിയിലെത്തുന്ന രാഹുൽ ഗാന്ധി നാളെ കോഴിക്കോട് നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും.സ്ഥാനാർഥി നിർണ്ണയവും ചർച്ചാവിഷയമായേക്കാം.