തിരുവനന്തപുരം ഉൾപ്പെടെ 13 നഗരങ്ങളിൽ വിതരണം ചെയ്യുന്നത് ഗുണനിലവാരമിലാത്ത പൈപ്പ് വെള്ളം:

തിരുവനന്തപുരം ഉൾപ്പെടെ 13 നഗരങ്ങളിൽ വിതരണം ചെയ്യുന്നത് ഗുണനിലവാരമിലാത്ത പൈപ്പ് വെള്ളം:

ന്യൂഡൽഹി ; രാജ്യത്തെ 13 നഗരങ്ങളിൽ പൈപ്പ് വഴി വിതരണം ചെയ്യുന്ന കുടിവെള്ളം ഗുണനിലവാരമില്ലാത്തതും ,കുടിക്കാൻ യോഗ്യമല്ലാത്തതുമാണെന്ന് കേന്ദ്ര സർക്കാർ . കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 21 പ്രമുഖ നഗരങ്ങളിലാണ് ഇതു സംബന്ധിച്ച പരിശോധനകൾ നടന്നത് .

ഇന്ത്യൻ സ്റ്റാൻഡേർഡ് അനുസരിച്ച് കുടിക്കാൻ ശുദ്ധമായ ജലം ലഭിക്കുന്നത് മുംബൈയിൽ മാത്രമാണ് . തിരുവനന്തപുരം , ചണ്ഡിഗഡ്, പറ്റ്ന , ഭോപ്പാൽ,ഗുവഹാത്തി , ബംഗളൂരു , ഗാന്ധിനഗർ, ലക്നൗ, ജമ്മു, ജയ്പൂർ, ഡെറാഡൂൺ,ചെന്നൈ,കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ ഗുണനിലവാരമില്ലാത്ത കുടിവെള്ളം ലഭിക്കുന്നത് .ഡൽഹിയിലെ 11 സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച പൈപ്പ് വെള്ളത്തിന്റെ സാമ്പിളുകളും ഗുണനിലവാര പരിശോധനയിൽ പരാജയപെട്ടു . ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് എന്താണ് ചെയ്യേണ്ടതെന്ന് സംസ്ഥാനങ്ങൾക്ക് കത്തെഴുതി ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി .coutesy..Janam