തിരുവനന്തപുരം ,പാളയത്ത്… താജ് ഹോട്ടലിൽ യുവതിയ്ക്ക് നേരെ അതിക്രമം;അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ:

തിരുവനന്തപുരം ,പാളയത്ത്… താജ് ഹോട്ടലിൽ യുവതിയ്ക്ക് നേരെ അതിക്രമം;അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ:

തിരുവനന്തപുരം: ഇന്നലെ രാവിലെ 10 .30 ഓടെ പാളയത്തെ ടാജ് ഹോട്ടലിലാണ് സംഭവം.ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിർന്ന ജാർഖണ്ഡ് സ്വദേശിയെ യുവതിയുടെ പരാതിയെ തുടർന്ന് കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കി. ഹോട്ടലിലെ ശുചീകരണ തൊഴിലാളിയായ രാം ചന്ദൂർ ടോറി (28 )ആണ് അറസ്റ്റിലായത്.

ഏഴിന് രാവിലെ പത്തരയോടെ പാളയത്തുള്ള ടാജ് ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്നതിനിടെയാണ് സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതിയെ രാം ചന്ദർ ഉപദ്രവിക്കാൻ ശ്രമിച്ചത്. അവിചാരിതമായുണ്ടായ ആക്രമണത്തിൽ ഭയന്ന യുവതി ബഹളം വെച്ചതോടെ ഇയാൾ മുങ്ങി. ഹോട്ടലുടമയാകട്ടെ തൊഴിലാളിയുടെ പക്ഷത്തായിരുന്നതിനാൽ മറ്റു നിർവാഹമില്ലാതെ യുവതി ഭർത്താവിനെ വിളിച്ച് വരുത്തി കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടിയുണ്ടായത്. കന്റോൺമെന്റ് പോലീസിന്റെ അനുകൂല നിലപാടും സമയോചിതമായ ഇടപെടലുമാണ് പ്രതിയെ അറസ്റ് ചെയ്ത് റിമാന്റിലാക്കാൻ ഇടയാക്കിയതെന്ന് യുവതിയുടെ ഭർത്താവ് കലാധ്വനി ന്യൂസിനോട് പറഞ്ഞു.

അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിലെ ജനജീവിതം താറുമാറാക്കുന്ന ഒരവസ്ഥയിലേക്ക് നീങ്ങുമ്പോഴും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന ഒരു സമീപനം സർക്കാർ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന പൊതു അഭിപ്രായമാണുള്ളത്. മാത്രവുമല്ല അന്യ സംസ്ഥാന തൊഴിലാളികളായി വന്നെത്തുന്നവരുടെ ഇടയിൽ ഭീകര വാദികളും ക്രിമിനലുകളും മാത്രമല്ല അവരുടെയൊക്കെ തലയിൽ മറ്റൊന്നുകൂടിയുണ്ട്. വൃത്തി ഹീനരായി നടക്കുന്ന ഇവർക്ക് കേരളത്തിലെ പെൺകുട്ടികൾ വൃത്തിയായും ഫാഷൻ ഡ്രെസ്സുകളും ധരിച്ച് നടക്കുന്നത് കാണുമ്പോൾ ഒരു തരം പ്രതികാര വാഞ്ച ഉടലെടുക്കുന്നതിനാലും, അതിൽ നിന്നുണ്ടാകുന്ന അസ്വാസ്ഥ്യം ഇത്തരം പ്രവർത്തികൾക്ക് പ്രചോദനം ആകാമെന്നും സംശയിക്കപെടേണ്ടിയിരിക്കുന്നു. അതെന്തായാലും ഇവിടെ ഒരു അനിവാര്യ ജാഗരൂകതയുടെ ആവശ്യം ഇല്ലെന്നു പറഞ്ഞു കൂടാ . ചീഫ് എഡിറ്റർ .