ലക്നൗ : തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത്ഷായുടെ റോഡ് ഷോയ്ക്കിടെ കൊൽക്കൊത്തയിൽ തൃണമൂൽ കോണ്ഗ്രസ് പ്രവത്തകർ നടത്തിയ ആക്രമണം രാജ്യം മുഴുവൻ കണ്ടതാണ് .അവരാണ് ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് . രണ്ട് ദിവസം മുൻപാണ് അമിത്ഷാ കൊൽക്കത്തയിൽ നടത്തിയ റാലിയ്ക്ക് നേരെ തൃണമൂൽ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത് . വാഹനങ്ങൾ കത്തിക്കുകയും,കൽക്കട്ട ക്യാമ്പസിനുള്ളിൽ സ്ഥാപിച്ചിരുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തല്ലി തകർക്കുകയും ചെയ്തു .