തൃശൂരിൽ മിന്നൽച്ചുഴലി;ലക്ഷങ്ങളുടെ നാശനഷ്ടം:

തൃശൂരിൽ മിന്നൽച്ചുഴലി;ലക്ഷങ്ങളുടെ നാശനഷ്ടം:

തൃശൂരിൽ മിന്നൽച്ചുഴലി;ലക്ഷങ്ങളുടെ നാശനഷ്ടം:

ചാലക്കുടിയിലും ആളൂരിലും വീശിയടിച്ച മിന്നല്‍ ചുഴലിയിൽ വന്‍ നാശ നഷ്ടം. കൂടപ്പുഴയില്‍ മാത്രം ഇരുപത്തിയഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായിട്ടാണ് പ്രാഥമിക നിഗമനം, ആളപായമില്ല. രാവിലെ പത്തരയോടെ ഏകദേശം അഞ്ച് മിനിറ്റ് നേരം നീണ്ടു നിന്ന ചുഴലിയാണ് അനുഭവപ്പെട്ടത്.

വലിയ ശബ്ദത്തോടെയാണ് മിന്നൽ ചുഴലി ആഞ്ഞടിച്ചതെന്ന് ദൃക്ഷസാക്ഷികള്‍ പറയുന്നു. കൂടപ്പുഴ ഹെര്‍ട്ട്‌ലാന്‍റ് കണ്‍വെന്‍ഷന്‍ സെന്‍ററിന് എതിര്‍ വശത്തായി കൃഷി ചെയ്യുന്ന മൂന്നര ഏക്കറോളം സ്ഥലത്തെ കുലച്ചതും, വിളവെടുക്കാന്‍ പാകമായതടക്കം നൂറു കണക്കിന് നേന്ത്ര വാഴകള്‍,  കവുങ്ങ്, തെങ്ങ്, ജാതി എന്നിവയാണ് മിന്നൽ ചുഴലിയിൽ പെട്ട് നാശമുണ്ടായത്.news desk kaladwni news.