ന്യൂഡല്‍ഹി: തൃശൂര്‍ പൂരം വെടിക്കെട്ടില്‍ മാലപ്പടക്കത്തിന് അനുമതി നല്കാന് സുപ്രീംകോടതി നിര്‍ദ്ദേശം. കേന്ദ്ര ഏജന്‍സിയായ പെസോയ്ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് ഹര്‍ജി നല്‍കിയത്.
നേരത്തെ വെടിക്കെട്ട് സംബന്ധിച്ച നിയന്ത്രണങ്ങളില്‍ നിന്ന് സുപ്രീംകോടതി തൃശൂര്‍ പൂരത്തെ ഒഴിവാക്കിയിരുന്നു. ആചാരപ്രകാരമുള്ള സമയത്ത് തന്നെ വെടിക്കെട്ട് നടത്താമെന്നും പടക്കങ്ങള്‍ കേന്ദ്ര ഏജന്‍സിയുടെ അനുമതിയോടെ ഉപയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇന്നാണ് തൃശൂര്‍ പൂരത്തിന് കൊടിയേറുന്നത്.