ബെംഗളൂരു: ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയക്കുന്ന ഐഎസ്ആര്‍ഒ. ഗഗൻയാൻ പദ്ധതിയില്‍ മൂന്ന് ബഹിരാകാശ യാത്രികര്‍ ഉണ്ടാകും
.2022 ഓഗസ്റ്റ് 15 നാകും ഇവർ ബഹിരാകാശത്തേക്ക് യാത്ര തിരിക്കുക. ബഹിരാകാശ യാത്രികരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പുതിയ ചെവ്വാ ദൗത്യം 2023-ല്‍ ഉണ്ടാകുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ എന്നിവർ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം രണ്ടാം ചാന്ദ്രദൗത്യം ജൂലായ് 15 ന് ശ്രീഹരിക്കോട്ടയിൽ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുലർച്ചെ 2 :51 ന് ആണ് വിക്ഷേപണ സമയം.. ചന്ദ്രയാൻ പേടകത്തിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ ഇന്ന് പുറത്തുവിട്ടിരുന്നു. 800 കോടി ചിലവിലാണ് നിർമിച്ചത്. ചന്ദ്രയാൻ ഒന്നിന്റെ തുടർച്ചയാണ് ഇത്. ഏറ്റവും സങ്കീർണമായ പ്രക്രിയയാണ് ഇതിൽ നടക്കുന്നത്.