ന്യൂഡല്‍ഹി: എന്‍സിപി നേതാവും കോണ്‍ഗ്രസ്സ് ഭരണകാലത്ത് കേന്ദ്ര മന്ത്രിയുമായിരുന്ന പ്രഫുല്‍ പട്ടേലിനെ എന്‍ഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്യുമെന്ന് സൂചന. ദാവൂദ് ഇബ്രാഹിം ഗ്രൂപ്പുമായി ബന്ധമുള്ളതായും സാമ്പത്തിക ഇടപാടുകള്‍ നടന്നതായും തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് നടപടി.
എന്‍സിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍, ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ആയിരുന്ന ഇക്ബാല്‍ മിര്‍ച്ചിയുമായി മുംബൈയില്‍ ഭൂമി ഇടപാട് നടത്തി എന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. 2007ല്‍ ഇഖ്ബാല്‍ മിര്‍ച്ചിയും മില്ലേനിയം ഡെവലപ്പേഴ്സ് എന്ന കമ്പനിയും പ്രഫുല്‍ പട്ടേലിന്റെ കുടുംബവും ചേര്‍ന്ന് മുംബൈയില്‍ ഭൂമി വാങ്ങുകയും അവിടെ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. അന്ന് സ്ഥലത്തിന്റെ സഹ ഉടമസ്ഥനായി ഒപ്പിട്ടത് പ്രഫുല്‍ പട്ടേല്‍ ആണെന്ന രേഖകള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്.
ഈ ഇടപാട് നടന്ന സമയത്ത് പ്രഫുല്‍ പട്ടേല്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ മന്ത്രിസഭയിലെ അംഗമായിരുന്നു. കൂടാതെ ഈ ഇടപാടില്‍ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്നും മുംബൈയില്‍ ഇക്ബാല്‍ മിര്‍ച്ചി മറ്റ് ഭൂമി ഇടപാടുകള്‍ നടത്തിയിട്ടുന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രഫുല്‍ പട്ടേലിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.courtesy…janam: