ദിഷ രവിയുടെ കസ്റ്റഡി കാലാവധി നീട്ടിയതിനെ തുടർന്ന് വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍:
ന്യൂഡൽഹി: ക്രിമിനൽ ഗൂഢാലോചന, രാജ്യ ദ്രോഹ കുറ്റം എന്നിവ ചുമത്തി അറസ്റ്റ് ചെയ്‌ത് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴയുന്ന ദിഷ രവിയുടെ കസ്റ്റഡി കാലാവധി വീണ്ടും മൂന്ന് ദിവസത്തേയ്ക്ക് കൂടി നീട്ടി. ഡൽഹി പട്യാല കോടതിയുടേതാണ് വിധി. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ദിഷയെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍ കിറ്റ് കേസില്‍ കുറ്റമാരോപിച്ച്, ബാംഗളൂരിൽ നിന്ന് ഒരാഴ്ച മുൻപാണ് ഡൽഹി പോലീസിന്റെ സൈബർ വിഭാഗം ദിഷയെ അറസ്റ്റ് ചെയ്യുന്നത്.
ഖാലിസ്താൻ അനുകൂല സംഘടനയായ പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ നിർമ്മിച്ച ടൂൾകിറ്റ് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിന് പങ്കുവച്ചത് ദിഷ രവിയാണെന്ന് പോലീസ് കോടതിയിൽ വാദിച്ചു. ടൂൾ കിറ്റ് കേസിൽ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.