ദേവി ഐ കെയർ ഫൌണ്ടേഷൻ സേവനത്തിന്റെ വഴിയിൽ:

ദേവി ഐ കെയർ ഫൌണ്ടേഷൻ സേവനത്തിന്റെ വഴിയിൽ:

ദേവി ഐ കെയർ ഫൌണ്ടേഷൻ സേവനത്തിന്റെ വഴിയിൽ:

ദേവി ഐ കെയർ ഫൌണ്ടേഷൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്‌ കഴിഞ്ഞ ഒരു വർഷമായി തിരുവനന്തപുരം കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുകയാണ്. ദേശീയ അന്ധതാ നിവാരണത്തിന്റെ ഭാഗമായ പ്രവർത്തനങ്ങളിലും നേത്ര വിജ്ഞാനീയ രംഗത്തേക്ക് വിദ്യാർത്ഥികളെ മുന്നോട്ടു കൊണ്ടുവരുന്നതിനും പഠിയ്ക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഇതിനകം ചെയ്തു കഴിഞ്ഞു.ഓഫ്താൽമിക് അസിസ്റ്റൻസ്, ഓഫ്താൽമിക് ഡിസ്‌പെൻസിങ്, ഓഫ്താൽമിക് ടെക്‌നിഷ്യൻ അസിസ്റ്റൻസ്, ഒപ്റ്റിക്കൽ ഫിറ്റിംഗ്സ് തുടങ്ങിയ കോഴ്സുകൾ പഠിക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങളാണ് ദേവി ഐ കെയർ ഫൌണ്ടേഷൻ ചെയ്തിരിക്കുന്നത്.

സ്കൂൾ വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന ഭാഗികമായ അന്ധത അവരുടെ വിദ്യാഭ്യാസ സ്കോർ നിലവാരം കുറയ്ക്കുന്നു. ഇത് മനസ്സിലാക്കി ഞങ്ങൾ സ്കൂളുകൾ കേന്ദ്രീകരിച്ചു നടത്തുന്ന നേത്ര പരിശോധനയെ ഏവരും പ്രശംസിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തതിൽ സന്തോഷമുണ്ട്.ഇത്തരം ക്യാമ്പുകളിൽ നിന്നും കണ്ണടകൾ ആവശ്യമായി വരുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ്സ്‌ വരെ കണ്ണടകൾ സൗജന്യമാക്കുന്ന ‘സുനേത്ര’ പദ്ധതിയും ഭംഗിയായി നടന്നു വരുന്നു.

ഗ്രാമീണ മേഖലകളിൽ ചെയ്തു വരുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിർധനരായ നിരവധി പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയകളും ദേവി ഐ കെയർ ഫൌണ്ടേഷൻ ഇതിനകം ചെയ്തുകഴിഞ്ഞു.സമൂഹത്തിലെ നിർദ്ധനരും നിരാലംബരുമായ ആളുകളിലേയ്ക്ക് ഇത്തരം സേവനങ്ങൾ കൂടുതലായ് എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ദേവി കണ്ണാശുപത്രികൾക്കും ദേവി ഒപ്ടിക്കൽസുകൾക്കും ജനങ്ങൾ നൽകുന്ന ആത്മാർത്ഥ സഹകരണത്തിന്റെ പ്രതിഫലനമാണ് ദേവി ഐ കെയർ ഫൌണ്ടേഷൻ നൽകി വരുന്ന സൗജന്യ സേവനങ്ങൾ എന്ന് അറിയിക്കുന്നു.

സ്നേഹപൂർവ്വം,സി എസ്‌ സുമേഷ(ചെയർമാൻ,ദേവി ഐ കെയർ ഫൌണ്ടേഷൻ ) ..kaladwani news. 8921945001.