മുംബൈ: ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. മഹാരാഷ്ട്രയില്‍ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തിനില്ലെന്നും ഭൂരിപക്ഷമില്ലാത്തതിനാൽ രാജി വെക്കുന്നുവെന്നും, തങ്ങൾ ജനങ്ങളുടെ ശബ്ദമായി പ്രതിപക്ഷത്തിരിക്കുമെന്നും വാർത്ത സമ്മേളനത്തിൽ ഫഡ്‌നാവിസ് പറഞ്ഞു. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ്, സത്യപ്രതിജ്ഞ ചെയ്തു നാലാം ദിവസം രാജി പ്രഖ്യാപനം നടത്തിയത്.