ദേശീയ ജല കമ്മീഷന്റെ മുന്നറിയിപ്പ് ;കേരളത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് :
ഡൽഹി: കേരളത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് ദേശീയ ജല കമ്മീഷന്റെ മുന്നറിയിപ്പ്. മഴ തീവ്രമായ പശ്ചാത്തലത്തിലാണ് മുന്നിറിയിപ്പ് നൽകിയിരിക്കുന്നത്. ഭവാനി പുഴയിലെ ജലനിരപ്പ് അപകടനിലയിലാണെന്നും സമീപവാസികളെ ഒഴിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. കേരളം അടക്കമുള്ള പത്തു സംസ്ഥാനങ്ങൾക്കും മാഹിക്കും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വയനാട്ടിൽ മേപ്പാടിയിലും പുത്തുമലയിലും ശക്തമായി മഴ പെയ്യുന്നതിനാൽ കോഴിക്കോട് ചാലിയാർ, പൂനൂർ പുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അധികൃതർ അറിയിക്കുന്ന ഘട്ടത്തിൽ മാറിത്താമസിക്കുന്നതിന് തയ്യാറാവേണ്ടതാണെന്നും നിർദ്ദേശം നൽകി.
അതിനിടെ, കനത്ത മഴയിലും കാറ്റിലും മലപ്പുറം ജില്ലയുടെ പലഭാഗത്തും കനത്ത നാശനഷ്ടമുണ്ടായി.