ദേശീയ മാധ്യമങ്ങൾ സത്യ വാർത്ത എഴുതിയപ്പോൾ… മനോരമ ഉള്‍പ്പടെ മലയാള മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് വ്യാജ വാര്‍ത്ത : യു.പിയില്‍ അഞ്ച് കുട്ടികളെ അമ്മ പുഴയിലെറിഞ്ഞത് കുടുംബവഴക്ക് കാരണം:
ലോക്ഡൗണിലുണ്ടായ ഭക്ഷ്യക്ഷാമം മൂലം, അമ്മ അഞ്ചു മക്കളെ പുഴയിലെറിഞ്ഞുവെന്ന മലയാള മാധ്യമങ്ങളുടെ വാദം പൊളിഞ്ഞു. ഉത്തർപ്രദേശിലെ ഭദോയ് ജില്ലയിൽ ലോക്ഡൗൺ സൃഷ്ടിച്ച ഗതികേട് മൂലം ആഹാരം കൊടുക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് തന്റെ അഞ്ചു മക്കളെ മഞ്ജു യാദവെന്ന യുവതി പുഴയിലെറിഞ്ഞത് എന്ന് കേരളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അഭ്യൂഹങ്ങളെല്ലാം പൊളിച്ചടുക്കിക്കൊണ്ടാണ് ഉത്തർപ്രദേശ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ യുവതിയുടെ വീഡിയോ പുറത്തുവിട്ടത്.മഞ്ജു യാദവ് തന്റെ ഭർത്താവുമായി കുടുംബപ്രശ്നങ്ങൾ കാരണം ദിവസങ്ങളായി വഴക്കിടുമായിരുന്നു. ശനിയാഴ്ച രാത്രിയുണ്ടായ വഴക്ക് പതിവിലധികം രൂക്ഷമായതിനാൽ ദേഷ്യം പൂണ്ട് യുവതി തന്റെ മക്കളെയെല്ലാം പുഴയിലേക്കെറിയുകയാണ് ഉണ്ടായത്. യുവതി അക്കാര്യം കൃത്യമായി സമ്മതിക്കുന്നുണ്ട്.മലയാള മാധ്യമങ്ങൾ എല്ലാം കൂടി വിദഗ്ധമായി അത് ലോക്ഡൗണിന്റെയും അതുവഴി പരോക്ഷമായി കേന്ദ്രസർക്കാരിന്റെയും തലയിൽ കെട്ടി വയ്ക്കുകയായിരുന്നു.പച്ചകള്ളങ്ങൾ പടച്ചു വിടുന്ന മുൻനിര മലയാള മാധ്യമങ്ങളുടെ നാടകമാണ് ഇതോടെ പൊളിഞ്ഞത്.ദേശീയ മാധ്യമങ്ങൾ സത്യമായ വാർത്ത കൊടുത്തപ്പോൾ അതിനെ മറച്ചു പിടിച്ച് കൊണ്ടുള്ള പച്ചകള്ളമാണ് മനോരമ ഉഉൾപ്പെട്ട മലയാള മാധ്യമങ്ങൾ പടച്ചു വിട്ടത്.
മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടക്കം തന്റെ അഞ്ച് മക്കളെയാണ് യുവതി പുഴയിലെറിഞ്ഞത്. ജഹാംഗീർ ഘാട്ടിനടുത്ത് പുഴയുടെ ആഴമേറിയ ഭാഗത്താണ് കുട്ടികളെ യുവതി എറിഞ്ഞത് എന്നതിനാൽ, പോലീസും ഫയർഫോഴ്സും കനത്ത തിരച്ചിൽ നടത്തുന്നുണ്ട്.