ദേ..ഒറ്റയടി; കോൺഗ്രസ്സിന് ശരത്പവർ വക; അദാനിയും അംബാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ മറക്കരുതെന്ന് പവാർ:

ദേ..ഒറ്റയടി; കോൺഗ്രസ്സിന് ശരത്പവർ വക; അദാനിയും അംബാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ മറക്കരുതെന്ന്  പവാർ:

ദേ..ഒറ്റയടി; കോൺഗ്രസ്സിന് ശരത്പവർ വക; അദാനിയും അംബാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ മറക്കരുതെന്ന് പവാർ:

മുംബൈ: മുകേഷ് അംബാനിയേയും ഗൗതം അദാനിയേയും പോലുള്ള വ്യവസായികളെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. സർക്കാരിനെ വിമർശിക്കാൻ അംബാനിയുടേയും അദാനിയുടേയും പേരുകൾ ഉപയോഗിക്കുന്നവർ, അവർ രാജ്യത്തിന് നൽകിയ സംഭാവനകൾ മറക്കരുതെന്നും ശരദ് പവാർ പറഞ്ഞു.

സർക്കാരിനെ വിമര്ശിക്കണമെന്നുള്ളവർക്ക് വിമർശിക്കാം , പക്ഷെ അത് ജനങ്ങളുടെ വിവിധങ്ങളായ നീറുന്ന പ്രശ്ങ്ങൾ ചൂണ്ടിക്കാട്ടി ആയിരിക്കണമെന്നും പവാർ. ഒരുകാലത്ത് ടാറ്റയുടേയും ബിർളയുടേയും പേരുകൾ ആണ് രാഷ്ട്രീയ ആയുധമാക്കിയിരുന്നതെങ്കിൽ ഇന്നത് മാറ്റിപ്പിടിച്ച് അംബാനിയും അദാനിയുമാക്കി മാറിയിരിക്കുന്നു വെന്നു മാത്രം. ഒരു ജനാധിപത്യ രാജ്യത്തിൽ അവർക്കെതിരെ സംസാരിക്കാൻ 100 ശതമാനം അവകാശമുണ്ട്. എന്ന് കരുതി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾക്ക് അവരുടെ പേര് വലിച്ചിഴക്കാൻ നിങ്ങൾക്ക് അവകാശമില്ല.

പെട്രോകെമിക്കൽ മേഖലയ്ക്ക് അംബാനി വലിയ സംഭാവന നൽകിയിട്ടുണ്ട്. രാജ്യത്തിന് അത് ആവശ്യമുള്ള കാര്യമല്ലേ? വൈദ്യുതി മേഖലയിൽ അദാനി സംഭാവനകൾ നൽകിയിട്ടുണ്ട്. രാജ്യത്തിന് വൈദ്യുതി ആവശ്യമില്ലേ? ഇത്തരത്തിൽ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് ഇവരെന്നും” ശരദ് പവാർ പറഞ്ഞു.അതെന്തായായും ശരത് പവാറിന്റെ ഈ പ്രസ്താവന കോൺഗ്രസ്സിന്റെ തലക്കേറ്റ കനത്ത പ്രഹരമായിരിക്കുകയാണ്.news desk kaladwani news :