ധർമ്മ വിജയം:ശബരിമല യുവതീ പ്രവേശനത്തിന് ഉത്തരവിട്ട സുപ്രിംകോടതി വിധി പുനപരിശോധിക്കും;ശബരിമല കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്……

ധർമ്മ വിജയം:ശബരിമല യുവതീ പ്രവേശനത്തിന് ഉത്തരവിട്ട സുപ്രിംകോടതി വിധി പുനപരിശോധിക്കും;ശബരിമല കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്……

ന്യൂഡല്‍ഹി:ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിട്ടത്. അഞ്ചംഗ ബെഞ്ചില്‍ മൂന്നംഗങ്ങള്‍ മാത്രമാണ് ഹര്‍ജി ഏഴംഗ ബെഞ്ചിന് വിടാന്‍ അനുകൂല തീരുമാനമെടുത്തത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ നിലപാട് ആണ് ഹര്‍ജികളില്‍ നിര്‍ണ്ണായകമായത്. എന്നാല്‍ ജസ്റ്റിസ് റോഹിംഗന്‍ നരിമാനും, ഡി.വൈ ചന്ദ്രചൂഡും പുനപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിടുന്നതിനെ എതിര്‍ക്കുകയും ചെയ്തു.അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ ഇനി വിശാല ബഞ്ച് പരിഗണിക്കുക.
ശബരിമല യുവതീപ്രവേശനമടക്കം മുസ്ലീം സ്ത്രീകളുടെയും, പാഴ്സി സ്ത്രീകളുടെ ആരാധനാലായങ്ങളിലേക്കുള്ള പ്രവേശനവും എഴ് അംഗ ഭരണഘടന ബെഞ്ച് ഒരുമിച്ച് പരിഗണിക്കുമെന്നും വിധിയില്‍ പറയുന്നു.ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവും സമാനമായ എല്ലാ ഹര്‍ജികളും വിശാല ബഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.