നഗ്നരായി നടക്കലും ,അശ്ലീല സംസാരവും ; തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത..നിരീക്ഷണത്തിൽ കഴിയുന്നവർക്കെതിരെ പരാതി നല്‍കി ആശുപത്രി സിഎംഒ:
ലക്‌നൗ : ലോക്ക് ഡൌൺ വിലക്ക് ലംഘിച്ച് നിസാമുദ്ദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത, … നിരീക്ഷണത്തില്‍ പാര്‍പ്പിച്ചവര്‍ ആശുപത്രിയ്ക്ക് തന്നെ തലവേദനയാകുന്നു. ഇവർ മറ്റ് രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതിനെ തുടര്‍ന്ന് ആശുപത്രി സിഎംഒ പോലീസില്‍ പരാതി നല്‍കി. ഗാസിയാബാദ് എംഎംജി ജില്ലാ ആശുപത്രിയിലാണ് സംഭവം.മതസമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഗാസിയാബാദിലുള്ളവരെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. . ആശുപത്രിയില്‍ വസ്ത്രം ധരിക്കാതെ നഗ്നരായി നടക്കുന്ന ഇവര്‍ സ്ത്രീകളായ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരോടും രോഗികളോടും അശ്ലീല ചുവയോടെ സംസാരിക്കുന്നതായും പരാതിയില്‍ ഉണ്ട്.ഇതേ തുടർന്നാണ് പോലീസിൽ പരാതിപെട്ടത്.