നടന്റെ അറസ്റ്റ് …ഉദ്യോഗസ്ഥർക്ക് നേരെ ആക്രോശം; ലഹരിയിലായിരുന്നുവെന്ന് സൂചന:
ഹൈദരാബാദ്: നടൻ വിനായകൻ ഹൈദരാബാദിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇൻഡിഗോ വിമാന കമ്പനിയുടെ ജീവനക്കാരോടും സഹയാത്രികരോടും മോശമായി പെരുമാറിയതിനെ തുടർന്നാണ് നടനെ അറസ്റ്റ് ചെയതത് എന്നാണ് ലഭ്യമാകുന്ന വിവരം.വിമാനത്താവളത്തിൽവച്ച് ഷർട്ട് ഊരി പിച്ചും പെയ്യും പറയുന്ന നടന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് നടൻ ഹൈദരാബാദിൽ അറസ്റ്റിലായത്.
ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരുടെയും യാത്രികരുടെയും പരാതിയിൽ സിഐഎസ്എഫ് ആണ് നടനെ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിൽവച്ച് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ നടൻ ഷർട്ട് അഴിയ്ക്കുകയും നിലത്തിരുന്നത് ആക്രോശിക്കുകയും ചെയ്യുന്ന വിനായകന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇൻഡിഗോ സ്റ്റാഫ് അംഗങ്ങൾക്ക് നേരെയായിരുന്നു നടന്റെ ആക്രോശം. ലഹരിയിൽ ആയിരുന്നു നടൻ എന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി വിനായകനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ടെന്നാണ് വിവരം.
കൊച്ചിയിൽ നിന്നും ഗോവയിലേക്കുള്ള യാത്രയിൽ ആയിരുന്നു വിനായകൻ. ഹൈദരാബാദിൽ നിന്നുള്ള കണക്ടിംഗ് ഫ്‌ളൈറ്റിൽ ആയിരുന്നു നടൻ ഗോവയിലേക്ക് പോയത്. എന്നാൽ വിമാനത്തിൽ കയറിയ ശേഷം യാത്രികരോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്നാണ് ജീവനക്കാർ വിഷയത്തിൽ ഇടപെട്ടത്. സംഭവത്തിൽ എയർപോർട്ട് പോലീസ് കേസ് എടുത്തിട്ടുണ്ട്.News Desk Kaladwani News.8921945001.