നടുവൊടിഞ്ഞേക്കാം; സംസ്ഥാന ബജറ്റ് ഇന്ന്:
തിരുവനന്തപുരം: വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് രാവിലെ ഒമ്പതിന് നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്ന സാഹചര്യത്തിൽ ഇത് മറികടക്കാൻ എന്തെല്ലാം നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നികുതികളും ഫീസുകളും കൂട്ടിയേക്കുമെന്ന സൂചനയുമുണ്ട്. ചുരുക്കത്തിൽ സാധാരണക്കാരന്റെ നാട് ഒടിയുന്ന ബജറ്റാകാനാണു സാധ്യതയെന്നാണ് വെളിവാർത്തകൾ:
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും ഇപ്പോഴും നിലവിൽ വന്നിട്ടില്ല. വർക്ക് നിയർ ഹോം, തോട്ടങ്ങളിലെ പഴവർഗ കൃഷി, കിഴങ്ങുവർഗങ്ങളിൽ നിന്ന് സ്പിരിറ്റ് എന്നീ പദ്ധതികൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.news desk kaladwani news .for news 9037259950