നരവൂർ സൗത്ത് എൽ പി സ്കൂൾ. ,കൂത്തുപറമ്പ്; കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷക ദിനം ആഘോഷിച്ചപ്പോൾ :

നരവൂർ സൗത്ത് എൽ പി സ്കൂൾ. ,കൂത്തുപറമ്പ്; കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷക ദിനം ആഘോഷിച്ചപ്പോൾ  :

നരവൂർ സൗത്ത് എൽ പി സ്കൂൾ. ,കൂത്തുപറമ്പ്; കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷക ദിനം ആഘോഷിച്ചപ്പോൾ :

ചിങ്ങം 1.. കർഷക ദിനമാണല്ലോ.എല്ലാ വിശേഷ ദിനങ്ങളും സമുചിതമായി ആചരിക്കപ്പെടുന്ന നരവൂർ എൽ പി എസ്..ലക്ഷ്യമിടുന്നത് കുട്ടികളുടെ നാനാവിധമായ ഉന്നമനമാണെന്നത് തർക്കമറ്റ സംഗതിയായിരിക്കെ….നരവൂർ സൗത്ത് എൽ പി സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷക ദിനം സമുചിതമായി ആഘോഷിച്ചു.അതെങ്ങനെയെന്നല്ലേ.?

നരവൂരിലെ കൃഷിയിടമായ വയലിടങ്ങളിലേയ്ക്ക് കുട്ടികളെയും കൊണ്ട് ഫീൽഡ് ട്രിപ്പ് നടത്തുകയാണുണ്ടായത്., കാർഷികവൃത്തി നേരിട്ട് കണ്ട് മനസിലാക്കുവാനും , അതിൽ പങ്കു ചേരുവാനുമുള്ള അവസരമാക്കി കുട്ടികൾ അതിനെ മാറ്റി. കുട്ടികൾക്ക് പുതിയ അറിവുകൾ ലഭിക്കാനും
തങ്ങളുടെ സംശയങ്ങൾ കർഷകരുമായി പങ്കു വയ്ക്കുവാനും , സംശയവൃത്തി വരുത്തുവാനുമുള്ള അവസരമായി ഈ ഫീൽഡ് ട്രിപ്പ് മാറി.

സ്കൂളിൽ അടുക്കള തോട്ടത്തിന്റെ പ്രവർത്തന ഉദ്ഘാടനവും കർഷക ദിനാചരണത്തിന്റെ ഭാഗമായി നടന്നു.

പ്രവർത്തനങ്ങൾക്ക് ഹെഡ് മാസ്റ്റർ പി വി ദിജേഷ്, കെ. ദിപിൻ , സി. റജിൻ , വി. രഗില, എ.കെ. യജുഷ, പി. ശ്രുതി, കെ.രഗിന , അഷ്ന എന്നിവർ നേതൃത്വം നൽകി. kaladwani news tvpm.