നരേന്ദ്ര മോദി ചുമക്കുന്നത് യു പി എ സർക്കാരിന്റെ പാപഭാരം;മുൻ കോൺഗ്രസ് കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമാണ് ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയെന്ന് രഘുറാം രാജൻ

നരേന്ദ്ര മോദി ചുമക്കുന്നത് യു പി എ സർക്കാരിന്റെ പാപഭാരം;മുൻ കോൺഗ്രസ് കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമാണ് ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയെന്ന്  രഘുറാം രാജൻ

നരേന്ദ്ര മോദി സർക്കാർ ഇപ്പോൾ അനുഭവിക്കുന്നത് കോൺഗ്രസ് നേതൃത്വം നൽകിയ മുൻ യു പി എ സർക്കാരിന്റെ പിടിപ്പു കേടിന്റെ അനന്തരഫലങ്ങളെന്ന് മുൻ റിസർവ് ബാങ്ക് ഗവർണ്ണർ രഘുറാം രാജൻ.

 

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ ഇപ്പോൾ അനുഭവിക്കുന്നത് കോൺഗ്രസ് നേതൃത്വം നൽകിയ മുൻ യു പി എ സർക്കാരിന്റെ പിടിപ്പു കേടിന്റെ അനന്തരഫലങ്ങളെന്ന് മുൻ റിസർവ് ബാങ്ക് ഗവർണ്ണർ രഘുറാം രാജൻ.2014 ൽ മൻമോഹൻ സിംഗിൽ നിന്നും ആദ്യം അധികാരം ഏറ്റെടുത്തപ്പോൾ നിലനിന്നിരുന്ന നിരവധി പ്രശ്നങ്ങളാണ് ചുമലിലേക്ക് വന്നു വീണത്. ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം ഇതു തന്നെയാണെന്നും രഘുറാം രാജൻ പറഞ്ഞു.

യു പി എ കാലത്ത് നിർത്തി വെച്ച നിരവധി ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തലയിലേറ്റിയത്. സ്ഥലം ഏറ്റെടുക്കൽ , കൽക്കരി എന്നിവയുടെ ക്ഷാമം , സർക്കാർ നടപടി ക്രമങ്ങളുടെ കാലതാമസം, എന്നിവകൾ പദ്ധതി നടത്തിപ്പിന് തടസമായി.ഇത്‌ മാറ്റാൻ മോദിസർക്കാറിന് നിരവധി അനവധി കടമ്പകൾ തന്നെ തരണം ചെയ്യേണ്ടിയി വന്നിട്ടുണ്ട്.ഇന്ത്യ ടുഡേക്ക് നൽകിയ ലേഖനത്തിലാണ് രഘുരാം രാജൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഊർജ ഉൽപ്പാദനം തടമില്ലാതെയുള്ള ഊർജ വിതരണം എന്നിവ നടപ്പിലാക്കാൻ മോദി മുന്നോട്ടു വന്നതും , അതുപോലെ മറ്റു പല നിർജീവ പദ്ധതികളും പൂർത്തിയാക്കാൻ മുന്നിട്ടിറങ്ങിയതും വലിയ ഭാരം സർക്കാരിന് മേൽ പതിയാൻ ഇടയാക്കി.കൂടാതെ കാർഷിക മേഖലയിലെ ഇടനിലക്കാർ,കൃഷിക്കാർക്ക് പുതിയ ടെക്നോളജിക്ക് പകരം കോടികളുടെ കടങ്ങൾ എഴുതി തള്ളിയ യു പി എ ഭരണത്തിന്റെ എല്ലാ പാപഭാരവും ഒടുവിൽ നരേന്ദ്രമോദി സർക്കാരിന് അഭിമുഖീകരിക്കേണ്ടി വന്നുവെന്ന് രഘു രാം രാജൻ പറഞ്ഞു.

വാൽക്കഷണം: സത്യങ്ങൾ ഓരോന്നായി പുറത്ത് വരാൻ തുടങ്ങിയത് കോൺഗ്രസിനെ തെല്ലൊന്നുമല്ല വെട്ടിലാക്കുന്നത്.