നാട്ടിൻ പുറത്തെ റോഡുകളിൽ തലങ്ങും വിലങ്ങും പാറക്കഷണങ്ങളുടെ കൂട്ടം..റോഡ് പണിക്കായി :

നാട്ടിൻ പുറത്തെ റോഡുകളിൽ തലങ്ങും  വിലങ്ങും പാറക്കഷണങ്ങളുടെ കൂട്ടം..റോഡ് പണിക്കായി :

നാട്ടിൻ പുറത്തെ റോഡുകളിൽ തലങ്ങും വിലങ്ങും പാറക്കഷണങ്ങളുടെ കൂട്ടം..റോഡ് പണിക്കായി :

 

തിരഞ്ഞെടുപ്പ് ജയിക്കാനുള്ള അവസാന അടവും പയറ്റി ഇടതു മുന്നണി സർക്കാർ.

മുകളിൽ… തിരുവനന്തപുരത്ത് നഗരൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ, ഒരു റോഡിൽ ദിവസങ്ങളായി ഇറക്കിയിട്ടിരിക്കുന്ന മെറ്റൽ കൂനയുടെ ദൃശ്യമാണ് ചിത്രത്തിൽ.

അടിയിൽ …(രണ്ടു ചിത്രങ്ങൾ )വർക്കല Elakamon പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ റോഡ് ദൃശ്യങ്ങളാണ്.ഇതൊക്കെ പോലീസ് ഡിപ്പാർട്മെന്റിന് നേരിട്ട് കേസെടുക്കാവുന്ന കാര്യങ്ങളാണെങ്കിലും അതുമുണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ സംസാര വിഷയം.

ഇതുവരെ ഭരണാധികാരികൾ തിരിഞ്ഞു നോക്കാതിരുന്ന റോഡുകൾക്കൊക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ശാപമോക്ഷം ലഭിക്കുന്നു. നല്ല കാര്യം തന്നെയാണ്. പക്ഷെ ഇതുവരെ ഈ നേതാക്കന്മാരെല്ലാം ഉറങ്ങുകയായിരുന്നൊ എന്ന ഒരു പ്രസക്തമായ ചോദ്യം സമൂഹത്തിൽ നിന്ന് തന്നെ ഉയരുകയാണ് .

ഒന്നാമതായി ഇതൊരു തട്ടിക്കൂട്ട് റോഡ് പണിയാണ്. ജനങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു സൂത്ര വിദ്യ. റോഡ് പണിയൊക്കെ ചെയ്തതല്ലേ ഒരു വോട്ട് കൊടുത്തേക്കാം എന്ന് ശുദ്ധഗതിക്കാരായ പലരും കരുതുകയും ചെയ്തേക്കാം .എന്നാൽ ഈ ചെയ്യുന്ന റോഡുകളൊക്കെ മുൻ അനുഭവം പോലെ ഇലക്ഷൻ കഴിയുന്നതോടെ പൊളിഞ്ഞിളകുകയും ചെയ്യുമെന്നാണ് പൊതുസമൂഹം പറയുന്നത്. മാത്രവുമല്ല ഇത് “കക്കുക,മുക്കുക ,നക്കുക “എന്ന അഴിമതി നയത്തിന്റെ ഭാഗമാണെന്ന് ആരോപിക്കുകയും ചെയ്യുന്നു.പൊതുസമൂഹം ഈ പറയുന്നതിൽ സത്യമില്ലാതെയുമില്ല.

വാഹന യാത്രികർക്കും ജനങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന വിധത്തിലാണ് പലയിടങ്ങളിലും റോഡിൽ മെറ്റൽ കൂമ്പാരങ്ങൾ ഇറക്കിയിട്ടിരിക്കുന്നത്.പക്ഷെ ആര് ആരോട് പറയാനെന്നാണ് മറുചോദ്യം.