നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ അദ്ധ്യക്ഷനായി പരേഷ് റാവലിനെ നിയമിച്ചു:
ഡല്‍ഹി: ദേശീയ അവാര്‍ഡ് ജേതാവായ നടനും, ബി.ജെ.പി മുന്‍ എം.പിയുമായ പരേഷ് റാവലിനെ നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയുടെ അദ്ധ്യക്ഷനായി നിയമിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ പരേഷ് റാവലിന് ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ചു.
കടുത്ത വെല്ലുവിളി നിറഞ്ഞ മേഖലയാണിതെങ്കിലും തനിക്ക് നന്നായി അറിയാവുന്ന രംഗമായതിനാൽ തന്റെ എല്ലാ കഴിവുകളും പരമാവധി വിനിയോഗിക്കുമെന്നു റാവല്‍ ഈയവസരത്തിൽ പറഞ്ഞു.