നികുതി വെട്ടിപ്പ് കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; ആദായ നികുതി വകുപ്പിന്റെ നടപടികൾ തുടരും..ഹൈക്കോടതി:

നികുതി വെട്ടിപ്പ് കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; ആദായ നികുതി വകുപ്പിന്റെ നടപടികൾ തുടരും..ഹൈക്കോടതി:

ന്യൂഡൽഹി: നികുതി വെട്ടിപ്പ് കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ആദായ നികുതി വകുപ്പിനെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വീണ്ടും തള്ളി. നികുതി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കോൺഗ്രസിന്റെ ഹർജി.

ജസ്റ്റിസുമായ യശ്വന്ത് വർമ്മ, പുരുഷീന്ദ്ര കുമാർ കൗരവ് എന്നിവർ അടങ്ങുന്ന ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. ആദായ നികുതി വകുപ്പിന്റെ തുടർ നടപടികൾ നാല് വർഷത്തേക്ക് നിർത്തിവയ്ക്കണം എന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. എന്നാൽ ഇതിന് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഈ മാസം 22 ന് ഇതേ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ സിംഗിൾ ബെഞ്ച് ഇത് നിരാകരിക്കുകയായിരുന്നു. ഇതോടെയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഇതിന് മുമ്പ് ആദായ നികുതി അപേക്ഷ ട്രൈബ്യൂണൽ മുൻപാകെയും കോൺഗ്രസ് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതും ഫലം കണ്ടില്ല.

2014 മുതൽ 2017 വരെയുള്ള കാലയളവിലാണ് കോൺഗ്രസ് പാർട്ടി നികുതിവെട്ടിപ്പ് നടത്തിയത്. നൂറ് കോടിയോളം രൂപ ഇത്തരത്തിൽ വെട്ടിച്ചെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെ പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ വകുപ്പ് മരവിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ വെട്ടിച്ച നികുതിയിൽ ഒരു ഭാഗം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.

വാൽക്കഷണം:അഴിമതിയും,കള്ളപ്പണവും,നികുതി വെട്ടിപ്പും തുടങ്ങി രാജ്യ വിരുദ്ധത വരെ നടത്തുന്ന ഈ ഡ്യൂപ്ലിക്കേറ്റ് കോൺഗ്രസ്സിനെ എങ്ങാനും ജയിപ്പിച്ചാൽ ഈ രാജ്യത്തിന്റെ കഷ്ടകാലമായിരിക്കും പിന്നീടുണ്ടാവുക…പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..? News Desk Kaladwaninews..8921945001