ഇസ്ലാമാബാദ് : വൈദ്യൂതി ബിൽ അടയ്ക്കാൻ പോലും പണമില്ലാതെ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ജീവിക്കുമ്പോൾ ആ രാജ്യത്തെ ജനങ്ങളുടെ അവസ്ഥ അതിലും ദയനീയമായിരിക്കും . സാമ്പത്തിക പരാധീനത രൂക്ഷമായതോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ജനരോഷം ശക്തമായി .ഇനിയും അധികാരത്തിൽ തുടരാൻ ഇമ്രാൻ ഖാന് അർഹതയില്ലെന്നും ,എന്തിനാണ് താങ്കൾ അധികാരത്തിൽ വന്നതെന്നും ജനങ്ങൾ ചോദിക്കുന്നു . പ്രശസ്തനായ പാക് കവി ഫർഹാത് അബ്ബാസ് ഷാ കഴിഞ്ഞ ദിവസം ഇമ്രാൻ ഖാനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു . സ്വന്തം കവിതയിലൂടെയും അദ്ദേഹം ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ചു . ഈ രാജ്യത്തെ ജനങ്ങൾ ദാരിദ്ര്യത്തെ എത്രത്തോളം അഭിമുഖീകരിക്കുന്നുവെന്ന് നിങ്ങൾക്കറിയില്ലെന്നും , ഞങ്ങളെ യാചകരാക്കിയ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാനെന്നും ‘ അദ്ദേഹം പറഞ്ഞു .
ഇമ്രാൻഖാന്റെ ചില ഭരണ നയങ്ങൾ ജനങ്ങളെ ഏറെ പ്രതിസന്ധിയിലാക്കിയെന്നും ,ഭരണമെന്തെന്ന് അറിയാത്ത ആളാണ് ഇമ്രാൻ ഖാനെന്നും ലോകം പോലും തങ്ങളെ ഇന്ന് ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നുമാണ് പാക് ജനതയുടെ വിമർശനം .കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വളരെ നാളുകളായി ഇമ്രാൻ ഖാന്റെ ഓഫീസിൽ നിന്നും വൈദ്യൂതി ബിൽ പോലും അടയ്ക്കുന്നുണ്ടായിരുന്നില്ല . നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും പണം അടയ്ക്കാത്തതിനെ തുടർന്ന് ഇമ്രാൻ ഖാന്റെ ഓഫീസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പും നൽകി .
പാകിസ്ഥാന്റെ പൊതുകടം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2.85 ലക്ഷം കോടിയില്‍നിന്ന് 14.25 ലക്ഷം കോടിയായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു . ഐ.എം.എഫ് നാൽപ്പത്തൊന്നായിരം കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. മൂന്ന് വർഷം കൊണ്ട് പല ഘട്ടങ്ങളിലായിട്ടാണ് പാകിസ്ഥാന് വായ്പാ തുക ലഭിക്കുക .നികുതിയിനത്തിൽ ലഭിക്കുന്ന തുകയുടെ ഭൂരിഭാഗവും കടം വീട്ടാനും , മറ്റ് രാജ്യങ്ങളിൽ നിന്നെടുത്ത പണത്തിന്റെ പലിശ അടക്കാനുമാണ് ഉള്ളതെന്നും ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു. സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് പൗരന്മാരോട് നിർദേശിച്ചതും ബിനാമി സ്വത്തുക്കൾ കണക്കിൽപെട്ട സ്വത്തുക്കളാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് .courtesy…janam