നിങ്ങൾക്കെന്തറിയാം മലയാളിയെക്കുറിച്ച് ;
ഓണം ആഘോഷമൊക്കെ കെങ്കേമമായി കഴിഞ്ഞു…ഓണ സദ്യ വരെയുള്ള എല്ലാ സാധനങ്ങളും എവിടെ നിന്നാ എത്തിയത്..?
തമിഴ് നാട്ടിൽ നിന്ന് അല്ലെങ്കിൽ കർണാടകയിൽ നിന്ന് ;
അല്ലെങ്കിൽ ഞാനൊന്നു പറയട്ടെ …
മലയാളിയ്ക്ക് മൊബൈലിന് റേഞ്ച് വേണം….
മൊബൈൽ ടവർ പാടില്ല,
മാലിന്യ സംസ്കരണമോ….? അതിവിടെ നടക്കുന്നില്ലല്ലോ….
എന്നാൽ അതിനു മാലിന്യ സംസ്കരണ പ്ലാന്റ് അനുവദിക്കില്ല,
ആണവ വൈദ്യുതി വേണം…
പക്ഷെ …. ആണവ പ്ലാന്റ് കേരളത്തിൽ വേണ്ടെ വേണ്ട എന്നാണു മലയാളി പറയുന്നത്…
ഗ്യാസ് വേണം….ഗ്യാസ് പ്ലാന്റോ ഗ്യാസ് പൈപ്പോ അനുവദിച്ചിട്ടു വേണ്ടേ ..
അടിച്ചു ഫിറ്റായി നടക്കണം….എന്നാൽ ബിവറേജ് പാടില്ല;
അഭിപ്രായം പറയാം …. വിമർശനം പാടില്ല,
വികസനം വേണം … പക്ഷെ ആരുടേയും ഒന്നും നഷ്ടപ്പെടരുത്,
റോഡിനു വീതി വേണം …. എന്നാൽ അരസെന്റ് സ്ഥലം വിട്ടുകൊടുക്കില്ല,
ജോലി വേണം …. പക്ഷേ ഫാക്ടറികൾ പാടില്ല,
എല്ലാം അറിയാം …. പക്ഷെ ഒന്നുമറിയില്ല,
എല്ലാം വേണം … പക്ഷെ ഒന്നും പാടില്ല,.
നാളികേരത്തിന് നല്ല വില കിട്ടണം…. എന്നാൽ വെളിച്ചെണ്ണയ്ക്ക് വില കൂട്ടരുത്,
നെല്ലിന് കൂടിയ വില കിട്ടണം ….
അരിക്ക് വില കുറയണം.
മേലനങ്ങി ഒന്നും ചെയ്യില്ല ….
എല്ലാത്തിനും ബംഗാളികൾ വേണം.
അന്യനാട്ടിൽ ചെന്നു കണ്ടവന്റെ കക്കൂസ് വൃത്തിയാക്കാനും തയ്യാറാണ്.
റോഡ് കുണ്ടും കുഴിയും ആണെന്നും … അതിനാൽ അതിൽ വാഴ വെച്ചു പ്രതിഷേധിക്കാനും മിടുക്കർ,
കരിങ്കൽ കോറിയിൽ നിന്ന് ഖനനം നടത്തരുത്…. എന്നാൽ പാറയും മെറ്റലും കിട്ടണം,
സ്വന്തം കുറവുകൾ മനസിലാക്കി പരിഹരിക്കുന്നതിനു പകരം … മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ വേണ്ടി ജന്മം പാഴാക്കുന്നവർ, തൊഴിൽദായകനെ കുത്തുപാളയെടുപ്പിക്കുന്നവൻ…. ഉപ്പുതൊട്ട് കർപ്പുരംവരെ അന്യ സംസ്ഥാനത്തെ/രാജ്യത്തെ ആശ്രയിക്കൂന്നവൻ…
ഇനി വല്ല തെറ്റും കണ്ടാലോ … അവിടെയും മുഖം തിരിച്ചു കളയും; അതാണ് മലയാളിയുടെ വൈഭവം:
എന്താ … പറഞ്ഞത് ശരിയല്ലെന്നുണ്ടോ …?
ഇത് ഷെയർ ചെയ്തു വന്ന ഒരു പോസ്റ്റ് ആണ് .നല്ല കാര്യങ്ങളെന്നതിനാൽ കലാധ്വനി ഇത് പ്രസിദ്ധീകരിക്കുന്നു. കടപ്പാട്: