നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ റോക്കറ്റ് നാളെ ഭൂമിയിൽ പതിക്കും; എവിടെ വീഴുമെന്നറിയാതെ ഭീതിയിൽ ലോകം:

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ റോക്കറ്റ് നാളെ ഭൂമിയിൽ പതിക്കും; എവിടെ വീഴുമെന്നറിയാതെ ഭീതിയിൽ  ലോകം:

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ റോക്കറ്റ് നാളെ ഭൂമിയിൽ പതിക്കും; എവിടെ വീഴുമെന്നറിയാതെ ഭീതിയിൽ ലോകം:

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ലോംഗ് മാർച്ച് 5 ബി എന്ന റോക്കറ്റ് ശനിയാഴ്ച ഭൂമിയിൽ പതിക്കും. 21 ടണ്‍ ഭാരമുള്ള ഈ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വീണേക്കുമെന്നാണ് ഭയപ്പെടുന്നത്. എന്നാൽ റോക്കറ്റ് സമുദ്രത്തിലേക്ക് വീഴുമെന്നാണ് ചൈനയുടെ അഭിപ്രായം.

അതേസമയം കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങൾക്ക് റോക്കറ്റിന്റെ വരവിനെ സംബന്ധിച്ച് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. റോക്കറ്റിന്റെ ഗതിയെക്കുറിച്ചുള്ള ദൈനംദിന വിവരങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് യു എസ് പ്രതിരോധ വകുപ്പ് അറിയിച്ചു. 100 അടി നീളവും 16 അടി വീതിയുമുള്ള റോക്കറ്റാണ് ലോംഗ് മാർച്ച് 5 ബി. നിലവിൽ ‘2021-035 ബി’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഇത് സെക്കന്‍ഡില്‍ നാല് മൈലില്‍ കൂടുതല്‍ വേഗത്തിൽ സഞ്ചരിച്ചു വരികയാണ്.

ഇനി എവിടെ ഇരുന്നും ബിസിനസ് വിവരങ്ങൾ അറിയാം.. നിയന്ത്രിക്കാം; I-BILLER CLOUD BASED BILLING APP.

കഴിഞ്ഞ തവണ ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചപ്പോഴും സമാനമായ പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന്, ഈ റോക്കറ്റിന്റെ നിരവധി അവശിഷ്ടങ്ങള്‍ ആകാശത്തിലൂടെ പറന്ന് ഐവറി കോസ്റ്റിലെ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. എന്നാൽ യു എസ് എ, സ്പെയിൻ, ചിലി, ന്യൂസിലാൻഡ്, എന്നീ മേഖലകൾ ഭീഷണിയിലാണ്. കഴിഞ്ഞ ലോംഗ് മാർച്ച് 5 ബി ലോസ് ഏഞ്ചല്‍സിനും ന്യൂയോര്‍ക്ക് നഗരത്തിനും മുകളിലൂടെ പറന്നശേഷമായിരുന്നു ഐവറി കോസ്റ്റിൽ പതിച്ചത്.

ചൈനയുടെ വരാനിരിക്കുന്ന ബഹിരാകാശ നിലയത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയായാണ് ലോംഗ് മാർച്ച് 5 ബി വിക്ഷേപിച്ചിരിക്കുന്നത്.courtesy.