നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ അതിന് രാജ്യ വിരുദ്ധരും മാപ്രാകളും തുള്ളുന്നതെന്തിന് :Ananda Padmanabhan.
“അമേരിക്ക അവരുടെ നിയമങ്ങള് പാലിക്കുക മാത്രമാണ് ചെയ്യുന്നത്. ഉദ്യോഗസ്ഥർ അവരുടെ നിയമങ്ങൾ പാലിക്കേണ്ടതിനാൽ അവരുടെ ജോലി ചെയ്യുന്നു. അവർ എന്നെ വിലങ്ങണിയിക്കുകയും എന്റെ കാലുകൾ ചങ്ങലയിൽ ബന്ധിക്കുകയും ചെയ്തപ്പോൾ എനിക്ക് സുഖം തോന്നിയില്ല, പക്ഷേ ഇത് എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് അവർ വിശദീകരിച്ചു, “മൻദീപ് പറഞ്ഞു. “നാടുകടത്തപ്പെട്ടതിന് ശേഷം ഞങ്ങൾ മാനസികമായി നല്ല അവസ്ഥയിലല്ല. ഞങ്ങളിൽ പലരും വിഷാദത്തിലാണ്. അത്തരമൊരു അവസ്ഥയിൽ എന്തും സംഭവിക്കാം. ‘അനുസരിച്ചു കയറിപ്പോവുക അല്ലെങ്കിൽ അവരുമായി പോരാടി മരിക്കുക’ എന്നത് മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു, അത്തരം നിരാശ ഞങ്ങൾക്ക് മാത്രമല്ല വിമാനത്തിലുള്ള എല്ലാവർക്കും അപകടമുണ്ടാക്കും. അതിനാൽ, എന്തെങ്കിലും കുഴപ്പമോ ദോഷമോ ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് ഞങ്ങളെ ചങ്ങലയിൽ ബന്ധിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു.”
ഇത് അമേരിക്കയിൽ നിന്നു ഡീപോർട് ചെയ്യപ്പെട്ട ഇരു ഇൻഡ്യക്കാരൻ പറഞ്ഞതാണ്.
എന്തിനാണ് നമ്മുടെ പ്രതിപക്ഷവും കേരളീയ മാധ്യമങ്ങളും ഒച്ചയെടുക്കുന്നത് എന്നത് മനസ്സിലാകുന്നില്ല.അമേരിക്കയുടെ നിയമം അവർ പാലിയ്ക്കുന്നു. അവിടെ നിയമത്തെ ധിക്കരിച്ച് കുടിയേറാൻ ചെന്നവരേയാണല്ലോ അമേരിക്ക കയറ്റി വിട്ടത്. അവർ അതിനു മിലിറ്ററി ട്രാൻസ്പോർട് എയർക്രാഫ്റ്റാണ് ഉപയോഗിച്ചത്. നിയമലംഘകരായ തടവുകാരെ കൈയാമം വെച്ചും കാലുകൾ ചങ്ങലയാൽ ബന്ധിച്ചുമാണ് പ്ളെയ്നിൽ കയറ്റിയതും. കടുത്ത നിരാശയാലും മോഹഭംഗത്താലും തകർന്ന നിയമലംഘകരാണവർ. അങ്ങിനെ ബന്ധിയ്ക്കാതെ പ്ളെയ്നിൽ കയറ്റിയാൽ അവർ അമേരിക്കൻ നിയമപാലകരേയോ മറ്റു യാത്രക്കാരേയോ ആക്രമിയ്ക്കുന്നത് തടയാനായിരുന്നു ആ സുരക്ഷാരീതി.
വല്ലവരുടേയും നാട്ടിൽ അവരുടെ നിയമം ലംഘിച്ച് കടന്നുകൂടുന്നതിനുള്ള ശിക്ഷയായിരുന്നു അങ്ങിനെയൊരു ഡീപോർടേഷൻ. അവരോട് മറ്റു സിവിലിയൻ യാത്രക്കരെ പോലെ പെരുമാറിയാൽ അടുത്ത വണ്ടിയ്ക്ക് വീണ്ടും കുടിയേറാൻ ശ്രമിയ്ക്കും. അല്ലെങ്കിൽ പുതുകുടിയേറ്റക്കാർക്ക് പ്രോത്സാഹനമാകും. അങ്ങിനെ ചെയ്യാൻ പാടില്ല എന്നു വിചാരിയ്ക്കുന്നതോ പ്രതിഷേധിയ്ക്കുന്നതോ നിയമ പാലനം ആഗ്രഹിയ്ക്കുന്നവർ ചെയ്യാൻ പാടില്ലാത്തതാണ്.
വാൽക്കഷണം:കൊണ്ട് വന്നവരിൽ മുപ്പതോളം പേര് കൊടും ക്രിമിനലുകളും തീവ്രവാദികളും ആയിരുന്നു എന്നത് കൂടി എന്ത് കൊണ്ട് പ്രതിപക്ഷവും മാപ്രാക്കളും വിളിച്ചു കൂവുന്നില്ല. ഇവരിലധികവും മോഡി സർക്കാർ വന്നശേഷം ഇവിടെ നിന്ന് അല്ലെങ്കിൽ പാകിസ്ഥാനിൽ നിന്നോ രക്ഷപ്പെട്ട് അമേരിക്കയിൽ സുഖവാസത്തിൽ കഴിഞ്ഞു വന്നവരാണ്. പലരുടെ തലക്കും പാരിതോഷികം പ്രഖ്യാപിച്ചിരുന്നവരുമാണ് .ബൈഡൻ പ്രസിഡന്റായിരുന്നപ്പോൾ ഇവർക്ക് ലഭിച്ചിരുന്ന സുഖവാസത്തിനു പകരം ഇപ്പോൾ ട്രമ്പ് വന്നതോടെ ഇവർക്ക് വിലങ് കിട്ടി. ഇവരുടെ തിരിച്ചു കിട്ടൽ ഇന്ത്യക്ക് കിട്ടിയ ബോണസ്സുമായി.എത്രയോ എഴുത്തു കുത്തുകൾ നടത്തിയിട്ടും കിട്ടാത്തവരെയാണ് ഇപ്പോൾ ബോണസ്സായി ലഭിച്ചിരിക്കുന്നത്. ഇതിൽ അധികവും കോൺഗ്രസ് സർക്കാർ ഇരുന്ന കാലത്തുള്ളവരാണെന്നാണ് ലഭ്യമാകുന്ന വിവരം.ഇതൊക്കെ പുറത്ത് വരാതിരിക്കാനും ജനശ്രദ്ധ തിരിക്കാനുമായിട്ടാണ് പ്രതിപക്ഷത്തിന്റെയും മാപ്രാകളുടേയും കൂട്ടക്കരച്ചിൽ.www.kaladwaninews.com Ph: 8921945001.