നിയമസഭാ തെരഞ്ഞെടുപ്പ്; കേരളത്തിന് ആവേശം പകരാൻ അമിത് ഷാ ഇന്നെത്തുന്നു:
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രംബാക്കി നിൽക്കെ കേരളക്കരക്ക് ഉണർവേകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാത്രി സംസ്ഥാനത്തെത്തും. എൻഡിഎയുടെ പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.
നാളെ രാവിലെ ഹെലികോപ്റ്ററിൽ തൃപ്പൂണിത്തുറയിൽ് എത്തുന്ന അമിത് ഷാ, പത്തരയ്ക്ക് സ്റ്റാച്യു ജങ്ഷനിൽ നിന്ന് പൂർണത്രയീശ ക്ഷേത്ര ജങ്ഷനിലേക്കുള്ള റോഡ് ഷോയിൽ പങ്കെടുക്കും. പിന്നീട് 11.30 യോടെ കാഞ്ഞിരപ്പള്ളിയിൽ എത്തി, പൊൻകുന്നം ശ്രേയസ് പബ്ലിക് സ്കൂൾ മൈതാനത്ത് പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
1.40ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് കൊല്ലം ചാത്തന്നൂരിലെത്തി , 2.30ന് പരവൂർ പുറ്റിങ്ങൽ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ടോടെ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ട് എത്തുന്ന അമിത് ഷാ കഞ്ചിക്കോടു മുതൽ സത്രപ്പടിവരെ റോഡ് ഷോയെ നയിക്കും. ശേഷം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ കോയമ്പത്തൂരിലേക്ക് പോകും.