ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കേ ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് രാജിവച്ച എംഎൽഎമാർ. ഇന്നലെത്തന്നെ ബംഗളൂരുവിലെത്തി സ്പീക്കറെ കണ്ട എംഎൽഎമാർ മുംബൈയിലേക്ക് മടങ്ങി. ബംഗളൂരുവിലേക്ക് വന്ന അതേ വിമാനത്തിൽ തന്നെയാണ് മടങ്ങിയതും.
അതേസമയം, വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കര്‍ണാടക സ്പീക്കര്‍ കെ.ആര്.രമേശ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഉടൻ തന്നെ തീരുമാനമെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
എംഎൽഎമാരുടെയും സ്പീക്കറുടെയും ഹർജികൾ കോടതി ഇന്ന് പരിഗണിക്കും.