നിര്‍ഭയ കേസിൽ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ വിധി നാളെ:
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധി നാളെ. പ്രതികളുടെ മരണ വാറന്റ് സ്റ്റേ ചെയ്തതിനെതിരെvകേന്ദ്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് നാളെ വിധിപറയുന്നത്. ഉച്ചയ്ക്ക് 2.30നാണ് വിധി.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. വധശിക്ഷ നീട്ടിവെച്ച് പ്രതികള്‍ രാജ്യത്തെ നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണെന്ന് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കൊടും കുറ്റവാളികള്‍ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.