നിര്‍ഭയ കേസ് ; പ്രതികളെ മാര്‍ച്ച് 3 ന് തൂക്കിലേറ്റും:
ന്യൂഡല്‍ഹി:നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന്. മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാന്‍ നിര്‍ദേശിക്കുന്ന പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന് ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെആറുമണിക്കാണ് നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത്.
പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്നും ഇനിയും നീട്ടിവെക്കരുതെന്നും നിര്‍ഭയയുടെ അമ്മ കോടതിയോട് തൊഴുകൈകളോടെ ആവശ്യപ്പെട്ടു. താന്‍ സന്തോഷവതി അല്ലെന്നും പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചതില്‍ സംതൃപ്തിയുണ്ടെന്നും നിര്‍ഭയയുടെ അമ്മ ആശാദേവി കോടതിയില്‍ നിന്നിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
വാൽക്കഷണം:എന്നാൽ ഇനിയും ഒരു പ്രതിയുടെ ദയാഹർജി ബാക്കിനിൽക്കെ മാർച്ചു മൂന്നിലെ തൂക്കിക്കൊല വീണ്ടും സംശയ നിഴലിലാണ്. വിധിയെ നോക്കി പല്ലിളിക്കുന്ന ചില നിയമങ്ങൾ മാറാത്തിടത്തോളം ഇങ്ങനയൊക്കെയേ സംഭവിക്കൂ…