നിര്‍ഭയ കേസ് പ്രതി ജയിലിനകത്ത് സ്വയം പരിക്കേല്‍പ്പിച്ച് നാടകീയ രംഗങ്ങള്‍:
ന്യൂഡല്‍ഹി : തീഹാര്‍ ജയിലില്‍ നിര്‍ഭയ കേസ് പ്രതി സ്വയം പരിക്കേല്‍പ്പിച്ചു. പ്രതി വിനയ് കുമാര്‍ ശര്‍മ്മ ആണ് സ്വയം പരിക്കേല്‍പ്പിച്ചത്. ഇയാള്‍ സ്വയം ഭിത്തിയില്‍ തല ഇടിപ്പിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു എന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 16 നാണ് സംഭവം .വധശിക്ഷ വൈകിപ്പിക്കുന്നതിനായി ഇയാൾ സ്വയം പരിക്കേല്‍പ്പിച്ചുവെന്നാണ് വിവരം.പരിക്കേറ്റ വിനയ് കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ പരിക്കുകള്‍ സാരമുളളതല്ല.
മാര്‍ച്ച് 3 ന് രാവിലെ ആറ് മണിക്കാണ് കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റാൻ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.