നിലമറന്ന് രമ്യാ ഹരിദാസ് : ബി.ജെ.പി വനിത എം.പി മാരുമായി ഇന്നും കയ്യാങ്കളി:

നിലമറന്ന് രമ്യാ ഹരിദാസ് : ബി.ജെ.പി വനിത എം.പി മാരുമായി ഇന്നും കയ്യാങ്കളി:

നിലമറന്ന് രമ്യാ ഹരിദാസ് : ബി.ജെ.പി വനിത എം.പി മാരുമായി ഇന്നും കയ്യാങ്കളി:

ലോക്സഭയിൽ രമ്യ ഹരിദാസ് എംപിയും, ബിജെപി എംപി മാരും തമ്മിൽ രണ്ടാം ദിവസവും കയ്യാങ്കളി. വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തെക്കുറിച്ച് ഉടൻ ചർച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് പ്രശ്നമുണ്ടായത്. തിങ്കളാഴ്ച നടന്ന ബഹളത്തിൽ, പ്രതിപക്ഷം മറുവശത്തേക്ക് നീങ്ങരുതെന്ന് സ്പീക്കർ കർശനമായി താക്കീതു നൽകിയിരുന്നു.

ഡൽഹി കലാപത്തെക്കുറിച്ച് പതിനൊന്നാം തീയതി, അതായത് ഹോളിയ്ക്കു ശേഷം ചർച്ച ചെയ്യാമെന്ന് സർക്കാർ നിർദ്ദേശിച്ചെങ്കിലും പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയ എംപിമാരെ, സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ബിജെപി എം.പിമാർ ശക്തമായി പ്രതിരോധിച്ചു. രമ്യ ഹരിദാസും മറ്റു ബിജെപി എം.പിമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ, ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബാങ്കിംഗ് റെഗുലേഷൻ ബിൽ പ്രതിപക്ഷ അംഗങ്ങൾ കീറിയെറിഞ്ഞു. തുടർന്നുണ്ടായ ബഹളത്തിൽ സഭ നിർത്തിവയ്ക്കുകയായിരുന്നു തിങ്കളാഴ്ചയും ലോക്സഭയിൽ വനിതാ എംപിമാർക്കിടയിൽ കയ്യാങ്കളി നടന്നിരുന്നു. ബിജെപി എം.പിമാർ തന്നെ മർദിച്ചെന്ന് രമ്യ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകിയിരുന്നു

വാൽക്കഷണം :പുത്തനച്ചി പുരപ്പുറം തൂത്തില്ലെങ്കിലേ അത്‍ഭുതപ്പെടാനുള്ളൂ.