ന്യൂഡൽഹി:നെതന്യാഹു -മോദി സൗഹൃദത്തിന്റെ ആഴം ഇസ്രായേൽ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നു.ബഞ്ചമിൻ നെതന്യാഹുവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഹസ്തദാനം ചെയ്തു നിൽക്കുന്ന വലിയ പോസ്റ്ററുകൾ പ്രധാനകെട്ടിടങ്ങൾക്ക് മുകളിൽ പതിപ്പിച്ചിട്ടുണ്ട്.
ഇസ്രയേലിന്റെ അന്താരാഷ്ട്രബന്ധങ്ങളെ ശക്തിപ്പെടുത്തിയ തന്റെ നേട്ടങ്ങൾ നെതന്യാഹു ജനങ്ങളിലേക്ക് എത്തിക്കുകയാണ്.സെപ്റ്റംബർ-17 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.ഏറ്റവും കൂടുതൽ തവണ പ്രധാനമന്ത്രിയായിരുന്നയാൾ എന്നനേട്ടമുള്ള നെതന്യാവുവിന് ഇത്തവണ പോരാട്ടം കടുപ്പമേറിയതായിരിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .1996 ലും തുടർന്ന് 2009 ലും പ്രധാനമന്ത്രിയായി നെതന്യാഹു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.