തിരുവനന്തപുരം : നെയ്യാറ്റിൻകര സംഭവത്തില്‍ എല്ലാവശവും നോക്കാതെ ബാങ്കിനെതിരെ തീര്‍പ്പ് കല്‍പ്പിച്ചുവെന്ന് കാനറ ബാങ്ക്. ചട്ടത്തിനപ്പുറം ഇളവ് നല്കി. ഇനിയും ഇളവിന് തയ്യാറാണെന്ന് കാനറ ബാങ്കിന്റെ സീനിയർ മാനേജർ ജേക്കബ് പി. ചിറ്റാൽകുളം പറഞ്ഞു. നെയ്യാറ്റിൻകര വിഷയത്തില്‍ കുടുംബത്തിന്റെ സാഹചര്യം മനസ്സിലാക്കി വായ്പ അടയ്ക്കാനുള്ള സമയം 60 ദിവസങ്ങൾ എന്നുള്ളത് എട്ട് വര്‍ഷങ്ങളായി പലപ്പോഴും നീട്ടി കൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
ഈ കേസ്കോടതിയിൽ വരെ എത്തിയതാണ്.എന്നാൽ അതിന്റെ പൂർണ്ണമായ വശങ്ങൾ പോലും മനസ്സിലാക്കാതെ വിഷയത്തെ വഷളാക്കിയെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ കുടുംബത്തിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്നും. ചെയ്യാൻ കഴിയാവുന്ന എല്ലാ സഹായങ്ങളും നൽകാൻ ബാങ്ക് അന്നും ഇന്നും തയ്യാറാണെന്നും ജേക്കബ് പി. ചിറ്റാൽകുളം പറഞ്ഞു.