ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴയ്ക്കു സാധ്യത:
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദം തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴ മുന്നറിയിപ്പിന്റെ ഭാഗമായുള്ള അലർട്ടുകൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ജനങ്ങൾ ജഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെയും മഴ തുടരും.തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ നിന്നും തെക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം രാവിലെയോടെ മാന്നാർ കടലിടുക്കിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലമായും കേരളത്തിൽ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. news desk kaladwani news.for news whattsapp..9037259950