പട്ടിണിപ്പാവങ്ങളുടെ പ്രിയങ്കരനായി മോദി:
പട്ടിണിപ്പാവങ്ങളുടെ പ്രിയങ്കരനായി പ്രധാനമന്ത്രി നരേന്ദ്ര മോദി.വിഷയം എന്തുമാകട്ടെ..ഒരു പ്രധാനമന്ത്രിയും ഒരു വിഷയത്തിലും ഇതുവരെയും ഇത്രത്തോളം ജന മനസ്സുകളിലേക്ക് ഇറങ്ങി ചെന്നിട്ടുണ്ടാവില്ല. ഇതിന് മുമ്പുണ്ടായിട്ടുമില്ല ഇനിയുണ്ടാകുമോയെന്നത് കണ്ടറിയേണ്ട കാര്യവുമാണ്.കൊറോണയെന്ന മഹാവ്യാധിയായാലും,ചൈനയുടെ കടന്നാക്രമണത്തിനെതിരെ ആയാലും സാധാരണക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും എപ്പോഴും സാധാരണജനതക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി ദേ തെളിയിച്ചിരിക്കുകയാണ് കൊറോണ അൺ ലോക്ക് രണ്ടാം ഘട്ടത്തിലും.!
അതെങ്ങിനെയെന്നല്ലേ…. പ്രധാനമന്ത്രിയുടെ അഭിമുഖമെന്ന് കേട്ടപ്പോൾ എല്ലാവരും കരുതിയത് ചൈന വിഷയമോ കോവിഡിനെ കുറിച്ചോ പറയാനായിരിക്കുമെന്നാണ് .എന്നാൽ പ്രധാനമന്ത്രിയുടെ മനസ്സ് പോയത് പട്ടിണിപ്പാവങ്ങളായ ഇന്ത്യയിലെ 80 കോടി ജനങ്ങളിലേക്കായിരുന്നു.അദ്ദേഹം ചെയ്തത് സമാനതകളില്ലാത്ത സൽക്കർമ്മമായിരുന്നു. ഇത്രയും പേർക്ക് ആളൊന്നിന് അഞ്ചു കിലോ അരി അല്ലെങ്കിൽ ഗോതമ്പ്, കൂടാതെ ഒരു കിലോ പയറും വീതം നവംബർ മാസം വരെ നൽകാനെടുത്ത തീരുമാനമായിരുന്നു അത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി വഴി നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 90000 കോടി രൂപ നീക്കി വക്കുകയുമുണ്ടായി…എന്ന് പറയുമ്പോൾ മോദിയുടെ മനസ്സ് പാകിസ്താനിലും ചൈനയിലും ആയിരുന്നില്ല…അതൊക്കെ മുറപോലെ നടക്കും… പക്ഷെ അദ്ദേഹം നിലകൊണ്ടത് ജനക്ഷേമ തല്പരതക്ക് ആയിരുന്നു. അത് മറ്റാർക്കും കഴിയാത്ത കാര്യമാണ് ..മോദിക്കെ കഴിയൂ. മോദിയുണ്ടോ..എങ്കിൽ എല്ലാം സാധ്യം.മോദി വിമർശകർക്ക് പോലും ഇതിനെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല.R>Subhash. (Rtd.Indian Navy ) Chief Editor.