പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നാളെ:
ന്യൂഡൽഹി :പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം. ജൂൺ 24 മുതൽ ജൂലൈ മൂന്നു വരെയാണ് സഭാ സമ്മേളനം. രാഷ്ട്രപതി ദ്രൗപതി മുർമു ലോകസഭയെ അഭിസംബോധന ചെയ്യും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയായിരിക്കും രണ്ട് നാൾ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കാബിനറ്റ് മന്ത്രിമാരും പുറകെ സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
ഏപ്രിൽ-ജൂൺ മാസങ്ങളിൽ പൊതുതെരഞ്ഞെടുപ്പ് നടന്നതിന് ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനമാണിത് . രാവിലെ 11 മണി മുതലാണ് സഭാനടപടികൾ തുടങ്ങുക. സ്പീക്കറെയും ഈ സമ്മേളനം തിരഞ്ഞെടുക്കും.
പതിനെട്ടാം ലോകസഭയുടെ ആദ്യ സമ്മേളന നടപടികൾക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. രാജ്യസഭാ സമ്മേളനം ജൂൺ 27നാണ് തുടങ്ങുക. ജൂലൈ മൂന്നിന് അവസാനിക്കും. News Desk Kaladwani News ..8921945001