കൊൽക്കത്ത ; പരസ്യമായ വധഭീഷണി മുഴക്കി മമത ബാനർജി . കൊൽക്കത്തയിൽ നടന്ന ഈദ് ആഘോഷത്തിനിടയിലായിരുന്നു ‘ ഞങ്ങളോട് ആരെങ്കിലും തർക്കിക്കാൻ വന്നാൽ ചിതറിച്ച് കളയുമെന്ന ‘ ബംഗാൾ മുഖ്യമന്ത്രി മമതയുടെ പരസ്യ പ്രഖ്യാപനം . ഒരു മുഖ്യമന്ത്രി തന്നെ ഇത്തരത്തിൽ ഭീഷണി മുഴക്കിയതിനെതിരെബംഗാളിൽ പ്രതിഷേധം അലയടിക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്ക് ശേഷം മമത പല തവണയായി ജനങ്ങളെയും,ബിജെപി പ്രവർത്തകരെയും ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയാണ്.. മമതാ ബാനര്‍ജിയുടെ കാര്‍ കടന്നുപോയപ്പോൾ ജയ് ശ്രീറാം വിളിച്ചവരോട് ക്രുദ്ധയായി സംസാരിച്ചതും ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു..മമതയുടെ നിർദേശത്തെ തുടർന്ന് ജയ ശ്രീറാം വിളിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു.
മാത്രമല്ല ഇത് അനുവദിക്കാനാകില്ലെന്നും ,തനിക്കിത് സഹിക്കാനാകില്ലെന്നും മമത പറയുന്ന ദൃശ്യങ്ങളും വ്യക്തമാണ് .