ആന്റോ ആന്റണി :നാല് വോട്ടിനു വേണ്ടി രാജ്യത്തെ അപമാനിക്കുന്ന സ്ഥാനാർഥി:
പുൽവാമാ അക്രമത്തിൽ വീരമൃത്യു വരിച്ച 44 സൈനികർ ആന്റോ ആന്റണിക്ക് ആരുമായിരിക്കില്ല. ആന്റോയുടെ അഭിപ്രായസ്വാതന്ത്ര്യം എന്നു പറഞ്ഞ് ന്യായീകരണവർഗം കളം പിടിക്കാൻ വരും.ജെയ്ഷ് -ഇ-മുഹമ്മദ് ഉത്തരവാദിത്വം ഏറ്റെടുത്ത പുൽവാമ ആക്രമണം ഇന്ത്യ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുള്ള ഈ മഹാന്റെ പരാമർശം രാജ്യസ്നേഹികൾ പൊറുക്കില്ല.മത ഭീകരവാദികളുടെ നാലുവോട്ട് കിട്ടാൻ വേണ്ടി സ്വന്തം രാജ്യത്തെയും, സൈനികരെയും ഇപ്പോൾ അപമാനിക്കുന്ന ആന്റോ ആന്റണിക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാർ മറുപടി നൽകട്ടെ.ഇയാളെ രാജ്യവിരുദ്ധനായി തന്നെ കാണേണ്ടതുണ്ട്. ഞാനൊരു മുൻ നാവികോദ്യോഗസ്ഥനാണ്. ഇത്രയുമെങ്കിലും പറഞ്ഞില്ലെങ്കിൽ അത് കൃത്യ വിലോപമാണ്. ഒരു രാജ്യവിരുദ്ധനെ ഒരു കാരണവശാലും MLA ,MP < വിജയിപ്പിക്കരുത്.
പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന് പങ്കില്ലെന്നും കേന്ദ്രസർക്കാരിനാണ് ഉത്തരവാദിത്വമെന്നും പറഞ്ഞ ആന്റോ ആന്റണി എം.പിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭീകരവാദികളുടെ കൈയടി വാങ്ങാനും നാലുവോട്ടിനും വേണ്ടി നാടിനെ ഒറ്റുകൊടുക്കുകയാണ് പത്തനംതിട്ട കോൺഗ്രസ് സ്ഥാനാർഥി കൂടിയായ ഇയാൾ.
വാൽക്കഷണം: മോദി വിരോധം മൂലം പ്രധാന ദേശീയ വാർത്തകൾ പോലും നേരെ കൊടുക്കാത്ത മലയാള മാമാ മാധ്യമങ്ങളും പിന്നെ കുറെ സോഷ്യൽ മീഡിയകളും പടച്ചു വിടുന്ന വ്യാജ വാർത്തകളും കണ്ടാലും ഇപ്പോൾ എല്ലാവര്ക്കും ഒരുതരം മരവിപ്പാണ്. സത്യമറിയാൻ വേറെ വഴികൾ ഉള്ളപ്പോൾ …നമുക്ക് ഒരു വ്യക്തിയെ ഇഷ്ടമില്ലാതിരിക്കാം.പക്ഷെ ആ വ്യക്തി ചെയ്യുന്ന ഏതെങ്കിലും ഒരു കാര്യം ഗുണോപകാരപ്രദമാണെന്നു ഏതെങ്കിലും മാമകൾ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ. നാലാം തൂണോന്നൊക്കെയാണ് മാധ്യമങ്ങളെ പറയുന്നത്. ആ ധർമം പുനഃസ്ഥാപിക്കാൻ എന്തുകൊണ്ട് നിങ്ങൾക്ക് സത്യമെഴുതിക്കൂടാ…ആന്റോ ആന്റണി നടത്തിയ വിവാദ പരാമർശം ആരെങ്കിലും അപലപിച്ചോ..ഉണ്ടാവില്ല.News desk kaladwani news .8921945001.