പശ്ചിമബംഗാളിലെ പരിപാടികളില്‍ വിര്‍ച്വലായി പങ്കെടുത്ത് പ്രധാനമന്ത്രി, വിശ്രമിക്കൂ എന്ന് മുഖ്യമന്ത്രി മമ്ത ബാനര്‍ജി:
ഗാന്ധിനഗര്‍: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വ്യക്തിത്വമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. മാതാവിന്റെ വിയോഗ വേളയിലും ഔദ്യോഗികച്ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ നിന്നും അദ്ദേഹം വിട്ടുനിന്നില്ല. മാതാവിന്റ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തെ ഏഴാമത് വന്ദേ ഭാരത് എക്സ്പ്രസ് അദ്ദേഹം ഓണ്‍ലൈനായി ഫ്ളാഗ് ഓഫ് ചെയ്തു.
ചില പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് പശ്ചിമബംഗാളില്‍ എത്തേണ്ടതായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മാതാവ് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ നിര്യാതയാകുന്നത്. ഇതേ തുടര്‍ന്ന് ബംഗാളില്‍ നേരിട്ട് പങ്കെടുക്കേണ്ടിയിരുന്ന പരിപാടികളില്‍ അദ്ദേഹം ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹൗറയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രിയോട് ബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജി മാതാവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. ബഹുമാന്യനായ പ്രധാനമന്ത്രി, താങ്കൾക്ക് ഇന്നൊരു സങ്കടകരമായ ദിനമാണ്, താങ്കള്‍ക്ക് ശക്തി നല്‍കാനും പ്രവര്‍ത്തികളിലൂടെ അമ്മയെ സ്നേഹിക്കാനുള്ള അനുഗ്രഹം നല്‍കാനും ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്…പരിപാടിയില്‍ പങ്കെടുത്ത മമ്ത ബാനര്‍ജി അറിയിച്ചു. സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം വന്ന് പരിപാടിയില്‍ പങ്കെടുക്കുന്നതിനാല്‍ പരിപാടി വെട്ടിച്ചുരുക്കാന്‍ താന്‍ ആവശ്യപ്പെടുകയാണെന്നും താങ്കള്‍ വിശ്രമിക്കൂ എന്നും മമ്ത ബാനര്‍ജി പറഞ്ഞു.news desk kaladawni news