കൊൽക്കൊത്ത: പശ്ചിമബംഗാളിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അമിത് ഷായുടെ ‘ജയ് ശ്രീറാം’ റാലിയിൽ അക്രമങ്ങൾ ഉണ്ടായ സാഹചര്യത്തിൽ… 17 നു അവസാനിക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ദിവസം വെട്ടിക്കുറച്ചതിന്റെ അടിസ്ഥാനത്തിലാണ് പരസ്യ പ്രചാരണം ഇന്ന് കൊണ്ട് അവസാനിക്കുന്നത് . ഭരണഘടനയുടെ 324-ം അനുച്ഛേദപ്രകാരം തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.മേയ് 19ന് പശ്ചിമ ബംഗാളിലെ അവസാനഘട്ട തെരഞ്ഞെടുപ്പിൽ 9 സീറ്റുകളാണ് വിധിയെഴുതുക. ഇത് വരെയുണ്ടായ എല്ലാ വോട്ടെടുപ്പിലും പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് സംഘര്‍ഷഭരിതമായിരുന്നു.തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരം ഇന്ന് രാത്രി 10 മണിവരെയേ പരസ്യപ്രചാരണം അനുവദിച്ചിട്ടുള്ളു.നാളെയും മറ്റന്നാളും നിശബ്ദപ്രചാരണമായിരിക്കും. മണ്ഠലങ്ങളിൽ കനത്ത സുരക്ഷ ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്