പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി:

പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി:

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാർക്ക് മാറ്റം.മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍,നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്. നിലവില്‍ മധ്യപ്രദേശ് ഗവര്‍ണറായിരുന്നു ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചു.ജഗ്ദീപ് ധന്‍ഖറാണ് പശ്ചിമ ബംഗാളിലെ പുതിയ ഗവര്‍ണര്‍. അതേസമയം ത്രിപുരയിലെ ഗവര്‍ണറായി രമേശ് ബയസിനെ നിയമിച്ചു. ആനന്ദിബെന്‍ പട്ടേലിന് പകരം ബിഹാര്‍ ഗവര്‍ണറായിരുന്ന ലാല്‍ജി ടണ്ടനെയാണ് മധ്യപ്രദേശ് ഗവര്‍ണറായി നിയമിച്ചത്. ഫഗു ചൗഹാന്‍ ബിഹാറിന്റെ ചുമതല വഹിക്കും. നാഗാലാന്‍ഡ് ഗവര്‍ണറായി പത്മനാഭ ആചാര്യയെ മാറ്റി പകരം ആര്‍.എന്‍.രവിയെയും നിയമിച്ചു.