പാകിസ്ഥാനത്ത് കനത്ത തിരിച്ചടി; ഇത് ഇന്ത്യയുടെ നയതന്ത്ര …..കുൽഭൂഷൻ യാദാവിന്റെ വധശിക്ഷ തടഞ്ഞു രാജ്യാന്തര കോടതി…

പാകിസ്ഥാനത്ത് കനത്ത തിരിച്ചടി; ഇത് ഇന്ത്യയുടെ നയതന്ത്ര …..കുൽഭൂഷൻ  യാദാവിന്റെ വധശിക്ഷ തടഞ്ഞു രാജ്യാന്തര കോടതി…

ദില്ലി;കുൽഭൂഷൻ ജാദവിന് പാക്‌സൈനിക കോടതി വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി.ഇന്ത്യ സമർപ്പിച്ച ഹർജിയിലാണ് ഈ വിധിയുണ്ടായത്.വധശിക്ഷ നൽകികൊണ്ടുള്ള പാക്‌സൈനിക കോടതി വിധി പുനംപരിശോധിക്കണമെന്നും കുൽഭൂഷന് നയതന്ത്ര സഹായം ലഭ്യമാകണമെന്നും രാജ്യാന്തരകോടതി വിധിയിൽ പറയുന്നു. 16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്..

ചാരവൃത്തിയുടെ പേരിലാണ് കുൽഭൂഷൻ യാദവിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തത്.2017 – ഏപ്രിലിലാണ് പാക്‌സൈനിക കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരെ ഇന്ത്യ അന്താരാഷട്ര കോടതിയെ സമീപിച്ചു.തുടർന്ന് 2018 -മേയിൽ വധശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞിരുന്നു.അതിനുശേഷം ഇപ്പോഴായിരുന്നു കേസിൽ വാദം കേട്ടത്.

മുൻ സോളിസിറ്റൽ ജനറലായ ഹരീഷ് സാൽവെയാണ്‌ ഇന്ത്യയ്ക്കുവേണ്ടി അന്താരാഷട്ര കോടതിയിൽ വാദമുഖം ഉയർത്തിയത്. കേസിൽ പാകിസ്ഥാൻ അന്താരാഷട്ര പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ് നടത്തിയതെന്നും ശരിയായ വിചാരണ കൂടാതെയാണ് കുൽഭൂഷനെ ശിക്ഷിച്ചതെന്നും അതിനാൽ അദ്ദേഹത്തെ മോചിപ്പിക്കണമെന്നുംആയിരുന്നു ഇന്ത്യയുടെ വാദം. അതുകൊണ്ട് തന്നെയാണ് ഈ വിധി ഇന്ത്യയുടെ വിജയമാകുന്നത്.