പാകിസ്ഥാന് ഭീതി ,ചൈനയ്ക്ക് ആധി:
കൊറോണയെന്ന മഹാവ്യാധി ലോകത്തോട് എന്നെന്നേയ്ക്കുമായി വിടപറയുമ്പോഴേക്കും തങ്ങൾ അനധികൃതമായി കൈയ്യേറി പിടിച്ചെടുത്ത് വച്ചിരിക്കുന്ന pakisthan occupied kasmir പ്രദേശം ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ടിരിക്കാമെന്ന ഭീതിയിലാണിന്ന് പാകിസ്ഥാൻ. അതിന്റെ ദുസ്വപ്നങ്ങളിലാണവരിപ്പോൾ എന്ന് പറയാതെ വയ്യ. അതുകൊണ്ടാണല്ലോ ഒരു വലിയ വിമാന ഇരമ്പൽ പോലും അവരിൽ വിഭ്രാന്തി സൃഷ്ടിക്കുന്നത്. എന്നാലും നമ്മുടെ അതിർത്തിയിലെ കുൽസിത പ്രവർത്തനങ്ങളിൽ യാതൊരു കുറവുമില്ല.
എന്നാൽ ചൈനയ്ക്ക് ആധി കൂടിയിരിക്കുന്നു എന്നതിന്റെ തെളിവാണ് അതിർത്തിയിലെ പ്രശ്നങ്ങൾ. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ചൈന സ്തബ്ധയായി… ഇനി അവരുടെ കണ്ണുരുട്ടലൊന്നും കോൺഗ്രസ് ഭരണ കാലത്ത് നടന്നത് പോലെ നടക്കില്ലെന്ന് .മുമ്പാണെങ്കിൽ ചൈന പട്ടാളം നമ്മുടെ അതിർത്തിയിലേക്ക് ഇരച്ചു കയറുമ്പോൾ നമ്മുടെ സൈന്യത്തോട് പിറകോട്ട് ,പിറകോട്ട് എന്ന നയമായിരുന്നു മുൻ കേന്ദ്ര സർക്കാറുകൾ ഭയത്തോടെ ചെയ്തിരുന്നതെന്നത് … A K ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെ അനുവർത്തിച്ച ചില സംഭവങ്ങളെ ആധാരമാക്കി മുൻ എയർ മാർഷൽ രംഗത്ത് വന്നിരുന്നതും ദേശീയ മാധ്യമങ്ങളിൽ ഈയിടെ ചർച്ച ആയിരുന്നതുമാണ്.
ആ നിലവാരം വച്ചാണ് ചൈന ഇപ്പോൾ ലഡാക്കിൽ അധിനിവേശം നടത്താൻ ശ്രമിച്ചതും…അതിൽതൊട്ട് അവർക്ക് കൈപൊള്ളിയതും.!. ഇന്ത്യ എല്ലായിടത്തും ,എല്ലാ രംഗങ്ങളിലും ഒന്നാമതെത്തിക്കൊണ്ടിരിക്കുകയാണ്. അതും ചൈനയ്ക്ക് ആധി കൂട്ടുന്നു. മഹാമാരി വിതക്കാൻ പ്രാപ്തമായ വൈറസിനെ കുടത്തിൽ നിന്നെന്ന പോലെ ലോക മധ്യത്തിലേയ്ക്ക് തുറന്നു വിട്ട് ലോകാധിപധ്യം സ്വപനം കണ്ടിരുന്ന ചൈനക്കാകട്ടെ ഇന്ത്യൻ അതിത്തിയിൽ അവർ മനഃപൂർവം നടത്തിയ ചൊറിച്ചിലിനും ലഭിച്ച മറുപടിയാകട്ടെ അവരെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒന്നായി. അവർക്ക് ബോധ്യം വന്നിട്ടുണ്ടാവണം ഇത് പഴയ ഇന്ത്യ അല്ല എന്നും… ഇവിടെ പ്രഗത്ഭമായ ഒരു സർക്കാരാണുള്ളതെന്നും ,ലോക രാഷ്ട്രങ്ങൾ വരെ ഇന്ന് ഇന്ത്യയെ കാതോർക്കുകയാണെന്നും ബോധ്യമാകുമ്പോൾ പാകിസ്ഥാനും, ചൈനയ്ക്കും ഭീതിയും ആധിയുമല്ലാതെ മറ്റെന്തുണ്ടാകാൻ . ലോകം ഒരു വൈറസിലൂടെ കൈപ്പിടിയിലാക്കാൻ ശ്രമിച്ച ചൈനക്ക് അതില്ലാതായതു മാത്രമല്ല ,ലോകം തന്നെ വെറുക്കപ്പെടുന്ന രാജ്യവുമായി മാറിയിരിക്കുന്നു എന്നതാണ്.